Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി എങ്ങനെയാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത്, അറിയാന്‍ സൂര്യയ്ക്ക് താല്‍പ്പര്യമുണ്ട് !

Webdunia
ശനി, 23 ഫെബ്രുവരി 2019 (15:11 IST)
തമിഴകത്തെ ഏറ്റവും മികച്ച നടന്‍‌മാരുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍‌നിരയിലുണ്ടാകും സൂര്യ. താരമൂല്യത്തിലും സൂര്യ മുമ്പില്‍ തന്നെയുണ്ട്. നടനവൈഭവവും താരമൂല്യവും ഒരുപോലെ ചേര്‍ന്ന അഭിനേതാക്കള്‍ വളരെ കുറവാണ് എല്ലാ ഫിലിം ഇന്‍ഡസ്ട്രിയിലും. സൂര്യയ്ക്ക് റോള്‍ മോഡലായി നില്‍ക്കുന്നത് മലയാളത്തിന്‍റെ അഭിമാനതാരം മമ്മൂട്ടിയാണ്.
 
മമ്മൂട്ടി എപ്പോഴും സൂര്യയെ അത്ഭുതപ്പെടുത്തുന്ന താരമാണ്. അദ്ദേഹത്തിന്‍റെ സിനിമാ സെലക്ഷനും കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്ന രീതിയുമൊക്കെ പിന്തുടരാന്‍ സൂര്യ എപ്പോഴും ശ്രമിക്കാറുണ്ട്.
 
സമീപകാലത്ത് സൂര്യയെ ഏറ്റവും വിസ്മയിപ്പിച്ച രണ്ട് മമ്മൂട്ടിച്ചിത്രങ്ങളാണ് തെലുങ്ക് ചിത്രമായ യാത്രയും തമിഴ് ചിത്രമായ പേരന്‍‌പും. “എത്ര വൈവിധ്യമാര്‍ന്ന സെലക്ഷനാണ് മമ്മൂക്കാ. രണ്ട് ചിത്രങ്ങളുടെയും പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ കാണിച്ചുതന്ന സത്യത്തിനും സിനിമകളുടെ കലര്‍പ്പില്ലായ്മയ്ക്കും” - എന്ന് പരസ്യമായി പ്രതികരിച്ച സൂര്യ ആ സിനിമകളിലെ മമ്മൂട്ടിയുടെ അഭിനയപ്രകടനത്തില്‍ അത്ഭുതം പ്രകടിപ്പിച്ചു.
 
“സൂര്യ, നിങ്ങളുടെ വാക്കുകള്‍ ഈ രണ്ട് സിനിമകളുടെയും അണിയറപ്രവര്‍ത്തകര്‍ക്ക് ഒരുപാട് സന്തോഷം പകരും. ഒരുപാട് നന്ദി” - എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കെ കെ ശൈലജയ്ക്കെതിരെ വ്യാജവീഡിയോ പ്രചരിപ്പിച്ച കേസ്, മുസ്ലീം ലീഗ് നേതാവിന് 15,000 രൂപ പിഴ

ഇന്ത്യ എന്നതിന് പകരം ഭാരതം അല്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ എന്നാക്കണം; ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി

കണ്ണൂരില്‍ സ്‌കൂള്‍ വരാന്തയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്

കെകെ ശൈലജയ്‌ക്കെതിരായ വ്യാജ വീഡിയോ കേസ്; മുസ്ലിംലീഗ് നേതാവിന് 15000 രൂപ പിഴ

കോടിക്കണക്കിന് ആളുകള്‍ പ്രയാഗ് രാജില്‍ സ്‌നാനം ചെയ്‌തെങ്കിലും ആര്‍ക്കും യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല; കാരണം ആണവ സാങ്കേതിക വിദ്യ

അടുത്ത ലേഖനം
Show comments