മമ്മൂട്ടിയും ദുൽഖറും മത്സരത്തിലോ?- അവതാരകയ്ക്ക് മമ്മൂട്ടിയുടെ വക കിടിലൻ മറുപടി

‘ഞങ്ങൾ തമ്മിൽ മത്സരത്തിലാണ്’ - തുറന്നു പറഞ്ഞ് മമ്മൂട്ടി!

വെള്ളി, 22 ഫെബ്രുവരി 2019 (14:27 IST)
സംസ്ഥാന ചലച്ചിത്ര അവാർഡിൽ എല്ലായ്പ്പോഴും ശക്തമായ ഒരു മത്സരം നടക്കാറുണ്ട്. 2015ലും അത്തരത്തിലൊരു മത്സരം നടന്നിരുന്നു. അപ്പനും മകനുമായിരുന്നു അന്ന് മത്സരത്തിൽ മുൻ‌നിരയിൽ ഉണ്ടായിരുന്നത്. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന ചിത്രത്തിലെ അഭിനയത്തിനു മമ്മൂട്ടിയും മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചാർലി എന്ന ചിത്രത്തിലെ അഭിനയത്തിനു ദുൽഖറുമായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്. ആ വർഷത്തെ അവാർഡ് ദുൽഖറിനായിരുന്നു ലഭിച്ചത്. 
 
എന്നാൽ, അതൊഴിച്ചാൽ മമ്മൂട്ടിയും ദുൽഖറും തമ്മിൽ മത്സരങ്ങൾ ഇല്ലായെന്ന് വ്യക്തം. ഇരുവരും തമ്മിൽ ജീവിതത്തിലോ കരിയറിലോ മത്സരമുണ്ടോയെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അവതാരിക ചോദിച്ചിരുന്നു. എന്നാൽ, അതിനു മമ്മൂട്ടി നൽകിയ മറുപടിയാണ് ശ്രദ്ധേയം.  
 
‘അവന്റെ ഉമ്മയുടെയും മകളുടെയും സ്നേഹത്തിന് വേണ്ടി ഞങ്ങൾ തമ്മിൽ മത്സരം ഉണ്ട്‘ എന്നായിരുന്നു മമ്മൂട്ടി നൽകിയ മറുപടി. നേരത്തേ മകൾ ഉണ്ടായതിനു ശേഷം തന്റേയും വാപ്പച്ചി (മമ്മൂട്ടി)യുടെയും രീതികൾ മാറിയെന്ന് ദുൽഖർ പറഞ്ഞിരുന്നു. അവളുടെ കൂടെ കൂടുതൽ സമയം ചെലവഴിക്കുന്നതിനായി ഡേറ്റിന്റെ കാര്യത്തിലും മറ്റ് സമയങ്ങളിലും തങ്ങൾ ചില മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ടെന്നായിരുന്നു ദുൽഖർ പറഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ദുല്‍ക്കറിനുവേണ്ടി ഒരുവാക്കുപോലും മമ്മൂട്ടി സംസാരിക്കില്ല, പിന്നല്ലേ പ്രമോഷന്‍ !