Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

മമ്മൂട്ടി -ശ്യാമപ്രസാദ് കൂട്ടുകെട്ട് വീണ്ടും, 'ആളോഹരി ആനന്ദം' ഉടൻ?

മമ്മൂട്ടി
, തിങ്കള്‍, 11 ഫെബ്രുവരി 2019 (13:56 IST)
സാറാ ജോസഫിന്‍റെ ‘ആളോഹരി ആനന്ദം’ എന്ന നോവല്‍ സിനിമയാകുന്നു എന്ന വാർത്തകൾ മുമ്പുതന്നെ ഉണ്ടായിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയായിരിക്കും നായകനായി എത്തുക. ശ്യാമപ്രസാദ് തന്നെയാണ് ചിത്രത്തിന്  തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
 
ക്രിസ്ത്യന്‍ കുടുംബപശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന കഥ മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണതകളിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ, ശ്യാമപ്രസാദിന്‍റെ അഭിരുചിക്കനുസരിച്ചുള്ള ഏറെ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ നോവലാണ് ആളോഹരി ആനന്ദം.
 
ഒക്‌ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. ശ്യാമപ്രസാദിന്റെ മകന്‍ വിഷ്ണുവാണ് 'ആളോഹരി ആനന്ദ' ത്തിന്റെ നിര്‍മാണം. മമ്മൂട്ടി - ശ്യാമപ്രസാദ് ടീമിന്‍റെ ‘ഒരേ കടല്‍’ ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ചിത്രമാണ്. അതുകൊണ്ടുതന്നെ ആളോഹരി ആഅനന്ദത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈ എസ് ആറിനെ ഇതിലും മികച്ചതാക്കാൻ ആര്‍ക്കുമാകില്ല: മമ്മൂട്ടിയെ വാനോളം പുകഴ്ത്തി തെലുങ്ക് മാധ്യമങ്ങള്‍