Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി ഞെട്ടിച്ചു, മലയാ‌ള സിനിമ മുഴുവൻ അമ്പരന്നു! ഇതെന്ത് മറിമായം!

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ ഒരു സംഭവം തന്നെയാണ്!

മമ്മൂട്ടി ഞെട്ടിച്ചു, മലയാ‌ള സിനിമ മുഴുവൻ അമ്പരന്നു! ഇതെന്ത് മറിമായം!
, ഞായര്‍, 12 മാര്‍ച്ച് 2017 (14:56 IST)
നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദർ ഒരു ഒന്നൊന്നര സംഭവമാണെന്ന് നേരത്തേ വ്യക്തമായത്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് വൻ വരവേൽപ്പായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ ടീസ‌ർ ഫേസ്ബുക്കിൽ ഇപ്പോൾ തന്നെ 80 ലക്ഷം പേർ കണ്ടുകഴിഞ്ഞു. മലയാളത്തില്‍ അടുത്ത കാലത്തായി ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച ഒരു ടീസറാണ് ദി ഗ്രേറ്റ് ഫാദറിന്റേത്.
 
മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ ആളുകള്‍ ഒരു ടീസര്‍ കാണുന്നത്. കേന്ദ്ര കഥാപാത്രമായ ഡേവിഡിനെ മമ്മൂട്ടിയും നായികയെ സ്‌നേഹയും അവതരിപ്പിക്കുന്നു. നിര്‍മ്മാതാക്കളിലൊരാളായ ആര്യയും നല്ലൊരു കഥാപാത്രം ചെയ്യുന്നുണ്ട്. മാര്‍ച്ച് മുപ്പതോടു കൂടി ചിത്രം തിയേറ്ററിലെത്തും.
 
ഡേവിഡ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ സിനിമയില്‍ എത്തുന്നത്. ഭാസ്കര്‍ ദി റാസ്കലിന് ശേഷം മമ്മൂട്ടി അച്ഛന്‍ വേഷത്തില്‍ വീണ്ടും വരുന്നു എന്ന പ്രത്യേകതയുണ്ട്. ഭാസ്കര്‍ ദി റാസ്കല്‍ 20 കോടിയോളം കളക്ഷന്‍ നേടിയ സിനിമയാണ്. എന്തായാലും മോഹൻലാലിന്റെ പുലിമുരുകനോളം വരുമോ അതോ അതുക്കും മേലെയാണോ ഗ്രേറ്റ് ഫാദറെന്ന് കണ്ടറിയാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയസൂര്യയുടെ മകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ ദുൽഖർ?!