Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോക്കിരിരാജയേയും രാജമാണിക്യത്തേയും വെല്ലുന്ന വിജയം അനിവാര്യം, മമ്മൂട്ടി കളത്തിലിറങ്ങുന്നു!

കാത്തിരിപ്പിന്റെ ഏഴു വർഷം! മമ്മൂട്ടി കളത്തിലിറങ്ങുന്നു!

പോക്കിരിരാജയേയും രാജമാണിക്യത്തേയും വെല്ലുന്ന വിജയം അനിവാര്യം, മമ്മൂട്ടി കളത്തിലിറങ്ങുന്നു!
, തിങ്കള്‍, 27 മാര്‍ച്ച് 2017 (14:21 IST)
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ അവസാനത്തെ മാസ് ഹിറ്റ് ഏതായിരുന്നുവെന്ന് ചോദിച്ചാൽ ആരാധകർക്ക് കുറച്ച് ആലോചിക്കേണ്ടി വരും. 2010ൽ പുറത്തിറങ്ങിയ പോക്കിരിരാജയും പ്രാഞ്ചിയേട്ടനുമാണ് നിലവിൽ മെഗാസ്റ്റാറിന്റെ അവസാനത്തെ മാസ് ഹിറ്റ്. അതിനുശേഷം ഇറങ്ങിയ ഭാസ്കർ ദ് റാസ്കൽ, വർഷം, കസബ എന്നിവയെല്ലാം ഭേദപ്പെട്ട വിജയം കൈവരിച്ചുവെന്ന് മാത്രം.
 
ചുരുക്കത്തിൽ പറഞ്ഞാൽ ഏഴു വർഷത്തെ ആരാധകരുടെ എല്ലാം പ്രതീക്ഷകളുമായാണ് ഗ്രേറ്റ് ഫാദർ വരുന്നത്. കസബ്യ്ക്കും തോപ്പിൽ ജോപ്പനും കിട്ടിയതിന്റെ ഹൈപ്പിനേക്കാൾ മേലെയാണ് പുതിയ ഹനീഫ് അദേനി ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം റിലീസ് ചെയ്യാൻ വെറും മൂന്ന് ദിവസം മാത്രം നിൽക്കേ ഒരു മാസ്സ് വിജയം മമ്മൂട്ടിയ്ക്ക് അനിവാര്യമാണെന്ന് വ്യക്തമാകുന്നു.
 
പുലിമുരുകനിലൂടെ മോഹന്‍ലാല്‍ മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യ ദിനകളക്ഷനും, 150 കോടി ഹിറ്റും സ്വന്തം പേരിലാക്കിയിരിക്കുകയാണ്. തന്റെ തന്നെ റെക്കോർഡ് തകർക്കുക എന്നത് മാത്രമായിരുന്നു മോഹൻലാലിന്റെ ലക്ഷ്യം. എന്നാൽ, ആദ്യ 30 കോടിയും അമ്പത് കോടിയും നേടിയെടുക്കുകയെന്ന ലക്ഷ്യവും മമ്മൂട്ടിയ്ക്കുണ്ട്.
 
തകര്‍പ്പന്‍ വിജയത്തിന് പോന്ന എല്ലാ ചേരുവകളും ദ ഗ്രേറ്റ് ഫാദറില്‍ ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെയും ആരാധകരുടെയും പ്രതീക്ഷ. ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്ന മമ്മൂട്ടി സിനിമയുമായിരിക്കും ദ ഗ്രേറ്റ് ഫാദര്‍. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ഓഗസ്റ്റ് സിനിമാസാണ് നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ആര്യ,സ്‌നേഹ, ശ്യാം, മിയ, ബേബി അനിഖ എന്നിവരും സിനിമയിലുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അള്ളാഹുവിന് മുന്നില്‍ മാത്രം തല കുനിയ്ക്കുന്ന അസ്‌ലന്‍ മുഹമ്മദ്! വേറിട്ട ഒരു കാഴ്ചയായിരിക്കും ടിയാൻ!