Webdunia - Bharat's app for daily news and videos

Install App

ടിനി ടോമിന്‍റെ തിരക്കഥയില്‍ മമ്മൂട്ടി, ചിത്രീകരണം പൂര്‍ണമായും ഗള്‍ഫില്‍ !

അജു തോമസ് അമ്പിളിവയല്‍
തിങ്കള്‍, 11 നവം‌ബര്‍ 2019 (21:05 IST)
നടന്‍ ടിനി ടോം തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. പൂര്‍ണമായും ഗള്‍ഫില്‍ ചിത്രീകരിക്കുന്ന ഈ സിനിമ ബിഗ് ബജറ്റിലാണ് പ്ലാന്‍ ചെയ്യുന്നത്.
 
യു എ ഇയിലെ സാമൂഹ്യപ്രവര്‍ത്തകനായ അഷ്‌റഫ് താമരശേരിയുടെ ജീവിതം അടിസ്ഥാനമാകിയാണ് ഈ സിനിമ ഒരുങ്ങുന്നത്. ഗള്‍ഫില്‍ വച്ച മരണപ്പെടുന്ന പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് കുടുംബങ്ങള്‍ക്ക് സഹായം ചെയ്യുന്ന അഷ്‌റഫ് താമരശേരിയുടെ സംഭവബഹുലമായ ജീവിതമാണ് ടിനി ടോം തന്‍റെ തിരക്കഥയില്‍ വരഞ്ഞിടുന്നത്.
 
ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാന്‍ സഹായിച്ചതും അഷ്‌റഫായിരുന്നു. ആ സംഭവത്തോടെയാണ് സിനിമ ആരംഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തികച്ചും കൊമേഴ്സ്യലായ ഒരു സിനിമയായിരിക്കും ഇത്. 
 
സൌബിന്‍ ഷാഹിര്‍, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിലെ പ്രമുഖനായ സംവിധായകനായിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തവർക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ഇങ്ങനെയൊരു പരാതി എന്തുകൊണ്ടെന്നറിയില്ല': ഷൈന്‍ ടോം ചാക്കോയുടെ കുടുംബം

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്‌വയുമായി മൗലാന റസ്വി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ചെയ്യും; പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി

അടുത്ത ലേഖനം
Show comments