Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘വീട്ടിൽ തന്നെയുണ്ട് ഇക്കയുടെ ഒരു സൂപ്പർഫാൻ, അമ്മ! നിങ്ങൾ ജോറ് ആണ് മമ്മൂക്ക’; ഇപ്പോ മനസിലായി എന്തു കൊണ്ടാണ് നിങ്ങളെ എല്ലാവരും ഇഷ്ടപ്പെടുന്നതെന്ന്! - വൈറലായി ഒരു മോഹൻലാൽ ഫാൻഗേളിന്റെ കുറിപ്പ്

webdunia

ഗോൾഡ ഡിസൂസ

തിങ്കള്‍, 11 നവം‌ബര്‍ 2019 (11:46 IST)
മമ്മൂട്ടി - മോഹൻലാൽ ഫാൻസ് തമ്മിൽ തർക്കം ഉണ്ടാകാറുണ്ട്. ഇരുവരുടേയും സിനിമകൾ റിലീസ് ആകുന്നതിനോടനുബന്ധിച്ച് ഫാൻ ഫൈറ്റും മറ്റും സോഷ്യൽ മീഡിയകളിൽ സ്ഥിരമാണ്. എന്നാൽ, ആരോഗ്യപരമായി തർക്കത്തിലേർപ്പെടുന്ന ഫാൻസും ഉണ്ട്. മോഹൻലാലിന്റെ എതിരാളി ആയിട്ട് മാത്രം മമ്മൂട്ടിയെ കണ്ടിരുന്ന ഒരു ആരാധികയുടെ പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. 
 
സുപ്രിയ ദീപുവെന്ന യുവതിയുടെ പോസ്റ്റാണ് മമ്മൂട്ടി ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാലിന്റെ ആരാധിക ആയതിനാൽ മമ്മൂട്ടിയെ ഇഷ്ടമായിരുന്നില്ലെന്നും മമ്മൂട്ടി സിനിമകൾ ടിവിയിൽ വന്നാൽ എഴുന്നേറ്റ് പോകുമായിരുന്നുവെന്നും യുവതി പറയുന്നു. അടുത്തിടെ വാത്സല്യം കണ്ടതിനു ശേഷമാണ് ആ രീതി മാറിയത്. പിന്നെ കുറേ മമ്മൂട്ടി ചിത്രങ്ങൾ തിരഞ്ഞുപിടിച്ച് കണ്ട് തുടങ്ങി. എന്തുകൊണ്ടാണ് മമ്മൂക്കയെ ഇത്രയും അധികം ആളുകൾ ഇഷ്ടപ്പെടുന്നത് എന്ന് ഇപ്പോൾ മനസിലാകുന്നുവെന്ന് പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം:
 
നമ്മൾ പണ്ടേ കട്ട ലാലേട്ടൻ ഫാനാണ്. ഇപ്പോളും അതിനു യാതൊരു മാറ്റവും ഇല്ലാട്ടോ
 
ബുക് നിറയെ ലാലേട്ടന്റെ പടങ്ങൾ ഒട്ടിച്ചും 20 രൂപയുടെ ഗ്ലാസ് വാങ്ങി raiban എന്ന പേരിൽ ചുമ്മാ കുഞ്ഞുനാളിൽ വെച്ചോണ്ടുനടന്നതും ഏതു സിനിമ ഇറങ്ങിയാലും ആദ്യത്തെ ദിവസം തന്നെ പോയി കണ്ടും നടക്കുന്ന ഒരു കട്ട ലാലേട്ടൻ ഫാൻ.  മമ്മൂക്കയോട് അതു കൊണ്ടു മനസിൽ അങ്ങനെ ഒരു ഇഷ്ടം ഇല്ലായിരുന്നു ...ലാലേട്ടന്റെ എതിരാളി ആയിട്ടെ എന്നും.കണ്ടിട്ടുഉള്.
 
Tv യിൽ പോലും മമ്മുക്ക യുടെ പടം വരുമ്പോൾ ഞൻ എണീറ്റു പോകുവായിരുന്നു. കണവൻ മമ്മൂക്കയുടെ പടം കാണാന് വിളിക്കുമ്പോൾ ഞൻ വരുന്നിലാന്നു പറഞ്ഞു ഒഴിഞ്ഞു മാറിയിരുന്നു. ഇത്രേം നാളുകൾക്കുള്ളിൽ ചുരുക്കം മമ്മൂക്ക പടങ്ങളെ കണ്ടിട്ടുള്ളു.
 
കുറച്ചു നാൾ മുന്നേ യൂ ട്യൂബിൽ ചുമ്മാ വിരകി കൊണ്ടിരുന്നപ്പോൾ വാത്സല്യം സിനിമയുടെ ഒരു ക്ലിപ് കണ്ടു ..ഇത്തിരി നേരം കണ്ടോണ്ടിരുന്നു മാറ്റാൻ തോന്നിയില്ല. പണ്ടെങ്ങാടോ tv യിൽ കണ്ടതാ....ഇത്തിരി കണ്ടപ്പോ സിനിമ ഫുൾ കാണണമെന്ന് തോന്നി...ഒറ്റ ഇരുപ്പിൽ കണ്ണു കടലാക്കി മുഴുവൻ കണ്ടു തീർത്തു...
 
പറയാൻ വാക്കുകളില്ല മമ്മുക്ക നിങ്ങള് വേറെ ലെവൽ ആണ് ...മേലേടത്തു രാഘവൻ നായരായി നിങ്ങൾ ജീവിക്കുകയായിരുന്നു..നിങ്ങൾക് അല്ലാതെ വേറെ ആർക്കും ആ റോൾ ഇതേപോലെ അഭിനയിക്കാൻ പറ്റില്ല...ഏജത്തി പെർഫോമൻസ്..മണ്ണിന്റെ മണമുള്ള സിനിമ....സിനിമ തീർന്നതും ഞാൻ മേലേടത്തു രാഘവൻ നായരുടെ ഫാൻ ആയി മാറി കഴിഞ്ഞിരുന്നു ...
 
ഇപ്പോളത്തെ പ്രധാന പണി മമ്മൂട്ടി ഫിലിംസ് തപ്പി പിടിച്ചു കാണുക എന്നാണ്...അങ്ങനെയാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ കാണുന്നത്....അതും പണ്ട് ദൂരദർശൻ കാലത്തു എന്നോ കണ്ടതാ.... മനോഹരമായി ഒരു പാട്ട് പോലെ തോന്നുന്ന സിനിമ...മമ്മുക്ക സുഹാസിനി ജോടി യെ വെല്ലാൻ വേറെ ആരും ഇല്ലാത്ത പോലെ.. അതിലെ ആ കന്യാകുമാരി സീൻ ഒകെ ഞൻ എത്ര തവണ വീണ്ടും വീണ്ടും കണ്ടുന്നു എനിക് തന്നെ അറിയില്ല..രണ്ടു കാലഘട്ടത്തിലെ സൗണ്ട് മോടുലേഷൻ മമ്മൂക്ക എത്ര രസമായി ചെയ്തിരിക്കുന്നു...വേറെ ആരെയും വിനയൻ ആയി സങ്കൽപ്പിക്കാൻ പോലും പറ്റില്ല...അത്ര അസാധ്യ റൊമാന്റിക് പെർഫോമൻസ്...നിങ്ങൾ ജോർ ആണ് മമ്മുക്ക
 
പണ്ടൊക്കെ ഒരുപാട് പേരോട് തർക്കിച്ചിട്ടുണ്ട് നിങ്ങടെ പേരിൽ...വീട്ടിൽ തന്നെ ഉണ്ട് ഇക്കയുടെ ഒരു സൂപ്പര്ഫാന്..എന്റെ അമ്മ...അമയോടൊക്കെ എത്ര വട്ടം തർക്കിച്ചിട്ടുണ്ട്....ഇപ്പോ മനസിലായി എന്തു കൊണ്ടാണ് നിങ്ങളെ ഇത്രയും എല്ലാരും ഇഷ്ടപ്പെടുന്നതെന്നു.....
 
മമ്മൂക്കയും ലാലേട്ടനും രണ്ടുപേരും മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെ ആണ്. 

Share this Story:

Follow Webdunia Hindi

അടുത്ത ലേഖനം

മലയാള സിനിമയിൽ പണ്ടും കാസ്റ്റിങ് കൌച്ച് ഉണ്ടായിരുന്നു: വൈശാലി നായിക പറയുന്നു