Select Your Language

Notifications

webdunia
webdunia
webdunia
webdunia

2024ലും പിടിച്ചെടുക്കാന്‍ മമ്മൂട്ടി,'ഭ്രമയുഗം' തുടക്കം മാത്രം, പ്രതീക്ഷയോടെ ആരാധകര്‍

Bramayugam, Mammootty, Bramayugam Review, Mammootty Film Bramayugam, Cinema News

കെ ആര്‍ അനൂപ്

, വ്യാഴം, 8 ഫെബ്രുവരി 2024 (11:16 IST)
മമ്മൂട്ടിയുടെ ഭ്രമയുഗം റിലീസിന് ഇനി ഏഴു ദിവസങ്ങള്‍ കൂടി.രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലല്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയിലാണ്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുക. ഇപ്പോഴിതാ സിനിമയുടെ വിദേശ റിലീസ് സംബന്ധിച്ച വിവരങ്ങള്‍ കൂടി പുറത്തുവന്നിരിക്കുകയാണ്.
 
22ല്‍ അധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഭ്രമയുഗം ഔദ്യോഗിക പേജില്‍ നിന്ന് മനസ്സിലാക്കാന്‍ ആകുന്നത്.യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, ജോര്‍ജിയ, ഫ്രാന്‍സ്, പോളണ്ട്, മാള്‍ട്ട, ഉസ്‌ബെക്കിസ്ഥാന്‍, ഓസ്ട്രിയ, മോള്‍ഡോവ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ മമ്മൂട്ടി ചിത്രം റിലീസ് ചെയ്യും. യുഎഇ, സൗദ് അറേബ്യ, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, ബഹ്‌റിന്‍ എന്നീ ജിസിസി രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ ഇടങ്ങളിലും സിനിമയ്ക്ക് റിലീസുണ്ട്.
 
 
കേരളത്തിലും മികച്ച സ്‌ക്രീന്‍ കൗണ്ട് ആകും മമ്മൂട്ടി ചിത്രത്തിന് ലഭിക്കുക. 300ല്‍പരം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് വിവരം. ഫെബ്രുവരി 15നാണ് റിലീസ്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Malaikottai Vaaliban: മലൈക്കോട്ടൈ വാലിബന്‍ മാര്‍ച്ച് ആദ്യ വാരം മുതല്‍ ഒടിടിയില്‍