Webdunia - Bharat's app for daily news and videos

Install App

ഹിറ്റ് സിനിമകളുടെ സംവിധായകൻ മമ്മൂട്ടിയുമായി കൈകോർക്കുന്നു!

18 വർഷത്തിനുശേഷം ആ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വെറുതെയാകില്ല!

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2017 (09:42 IST)
പ്രിയദർശനും മോഹൻലാലും ബെസ്റ്റ് കോമ്പോ ആണ്. ഒന്നിച്ച സിനിമകളിൽ മിക്കതും ഹിറ്റായിരുന്നു. എന്നാൽ, പ്രിയദർശനും മമ്മൂട്ടിയും മൂന്ന് സിനിമകളിൽ മാത്രമാണ് ഒന്നിച്ചിട്ടുള്ളത്. രാക്കുയിലിന്‍ രാഗസദസില്‍, മേഘം, നമ്പര്‍.20 മദ്രാസ് മെയില്‍ എന്നിങ്ങനെ മൂന്നു സിനിമകൾ. ഇപ്പോഴിതാ, 18 വർഷങ്ങൾക്ക് ശേഷം പ്രിയദർശനും മമ്മൂട്ടിയും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ.
 
തന്റെ പുതിയ സിനിമയില്‍ മമ്മുട്ടിയെ നായകനാക്കാണമെന്ന ആഗ്രഹം പ്രിയദര്‍ശന്‍ പ്രകടിപ്പിച്ചിരുന്നു. തിരക്കഥ എഴുതുന്ന തിരക്കിലാണ് സംവിധായകൻ. എന്നാല്‍ സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.
 
ഏറെക്കാലത്തിന് ശേഷം മലയാളത്തില്‍ ഒരു ഹിറ്റൊരുക്കാനായതിന്റെ സംതൃപ്തിയിലാണ് പ്രിയദര്‍ശന്‍. കരിയറില്‍ ആദ്യമായി ഒരു മുഴുനീള അന്ധകഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ 'ഒപ്പം' ബോക്‌സ്ഓഫീസില്‍ 50 കോടിക്ക് മുകളില്‍ നേടിയ സിനിമയാണ്. 18 വര്‍ഷം മുന്‍പ് പുറത്തെത്തിയ 'മേഘ'മാണ് പ്രിയദര്‍ശനും മമ്മൂട്ടിയും ഒരുമിച്ച അവസാനചിത്രം. 
 
ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോള്‍ പുതുമയുള്ള റോഡ് മൂവിയാണ് അണിറയില്‍ ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. അതേസമയം മമ്മൂട്ടിയുടേതായി രണ്ട് സിനിമകളാണ് ഇപ്പോള്‍ തീയേറ്ററുകളിലുള്ളത്. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഫാദറും' രഞ്ജിത്തിന്റെ 'പുത്തന്‍പണ'വും. 

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

ശക്തമായ കാറ്റിനു സാധ്യത; ജാഗ്രതാ നിര്‍ദേശം

Air India: വീണ്ടും പണിതന്ന് എയര്‍ ഇന്ത്യ; അഹമ്മദബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള ഫ്‌ളൈറ്റ് റദ്ദാക്കി

Kerala Rain: കണ്ണൂരും കാസർകോടും റെഡ് അലർട്ട്, അടുത്ത അഞ്ച് ദിവസം കൂടെ മഴ തുടരും

അടുത്ത ലേഖനം
Show comments