Webdunia - Bharat's app for daily news and videos

Install App

ആവാസവ്യൂഹം ഇഷ്ടപ്പെടുക മാത്രമല്ല അതിന്റെ സംവിധായകനൊപ്പം സിനിമ ചെയ്യാനും പോകുന്നു ! ടൈം ട്രാവല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി

ആവാസവ്യൂഹം, പുരുഷപ്രേതം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ കൃഷാന്ദ് ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ സംവിധായകന്‍

Webdunia
ചൊവ്വ, 12 ഡിസം‌ബര്‍ 2023 (13:48 IST)
പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത് തുടരാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി. ടൈം ട്രാവല്‍ ചിത്രത്തിലായിരിക്കും മമ്മൂട്ടി ഇനി അഭിനയിക്കുക എന്നാണ് വിവരം. സയന്‍സ് ഫിക്ഷന്‍ ഉള്ളടക്കമുള്ള ചിത്രത്തിനായി മമ്മൂട്ടി ഡേറ്റ് നല്‍കിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 
 
ആവാസവ്യൂഹം, പുരുഷപ്രേതം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ കൃഷാന്ദ് ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ സംവിധായകന്‍. വളരെ വ്യത്യസ്തമായ ഉള്ളടക്കമായിരിക്കും ചിത്രത്തിന്റേതെന്നാണ് വിവരം.
 
മമ്മൂട്ടി-കൃഷാന്ദ് ചിത്രം ഒരു ടൈം ട്രാവല്‍, സയന്റിഫിക്ക് മൂവിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ആവാസവ്യൂഹം സിനിമ കണ്ട ശേഷം ഗംഭീരമെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടിരുന്നു. കൃഷാന്ദ് ചിത്രത്തിന്റെ കഥ മമ്മൂട്ടി കേട്ടെന്നും ഡേറ്റ് നല്‍കിയെന്നുമാണ് വിവരം. അടുത്ത വര്‍ഷം ആരംഭത്തില്‍ തന്നെ ചിത്രീകരണം ആരംഭിച്ചേക്കും.
 
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനു ശേഷമായിരിക്കും കൃഷാന്ദ് സിനിമയില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുകയെന്നാണ് വിവരം. വൃത്യസ്തമായ ഉള്ളടക്കമാണ് മമ്മൂട്ടിയെ കൃഷാന്ദ് ചിത്രത്തിലേക്ക് അടുപ്പിച്ചത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു

പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കാറിനുളളില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദ്ദേഹം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments