Exclusive: 'അതിക്രൂരനായ സൈക്കോപ്പാത്ത്'; പുതിയ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്

നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

രേണുക വേണു
വ്യാഴം, 3 ഒക്‌ടോബര്‍ 2024 (08:12 IST)
Mammootty

Exclusive: നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. നാഗര്‍കോവിലില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ സെറ്റിലേക്ക് ഇന്നലെയാണ് മമ്മൂട്ടി എത്തിയത്. സെപ്റ്റംബര്‍ 25 നാണ് ഷൂട്ടിങ് ആരംഭിച്ചത്. ഒരു മാസത്തോളം നാഗര്‍കോവിലില്‍ തന്നെയായിരിക്കും ചിത്രീകരണം നടക്കുകയെന്നാണ് വിവരം. അതിനിടയിലാണ് സിനിമയിലെ മമ്മൂട്ടിയുടെ ലുക്കും കഥാപാത്രത്തെ കുറിച്ചുള്ള ചില വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. 
 
നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രം ഒരു സൈക്കോപ്പാത്ത് ആണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 'അതിക്രൂരനായ സൈക്കോപ്പാത്ത്' എന്ന നിലയിലാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് സിനിമയുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. സമീപകാലത്ത് പുഴു, റോഷാക്ക്, ഓസ്‌ലര്‍, ഭ്രമയുഗം എന്നീ സിനിമകളിലെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് മമ്മൂട്ടി കൈയടി നേടിയിരുന്നു. ഇക്കൂട്ടത്തിലേക്കാണ് ജിതിന്‍ കെ ജോസ് സിനിമയിലെ കഥാപാത്രത്തിന്റേയും വരവ്. 

സിനിമ വാര്‍ത്തകള്‍, ഗോസിപ്പ്, നിരൂപണങ്ങള്‍, താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ എന്നിവ അതിവേഗം വെബ് ദുനിയ മലയാളത്തിന്റെ വാട്‌സ്ആപ്പ് ചാനലില്‍, ഇവിടെ ക്ലിക്ക് ചെയ്തു ഉടന്‍ അംഗമാകൂ
 
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കുറുപ്പിന്റെ സഹതിരക്കഥാകൃത്തായ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകനും ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ഴോണറാണ് ചിത്രം. പൊലീസ് വേഷത്തിലാണ് വിനായകന്‍ എത്തുക. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം നിര്‍വഹിക്കുക. 
 
ഇന്നലെ മമ്മൂട്ടി നാഗര്‍കോവിലിലെ സെറ്റില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുടി പിന്നിലേക്ക് ചീകിയൊതുക്കി വളരെ വ്യത്യസ്തമായ ലുക്കിലാണ് മമ്മൂട്ടിയെ ഈ ചിത്രത്തില്‍ കാണുന്നത്. സിനിമയിലെ ലുക്ക് തന്നെയാണ് ഇതെന്നാണ് സൂചന. ഈ സിനിമയ്ക്കു വേണ്ടിയാണ് മമ്മൂട്ടി ഈയടുത്ത് താടിയെടുത്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ഒരിക്കലും കേരളത്തിലേക്ക് വരില്ല; മൂന്നാറിലെ തന്റെ ദുരനുഭവം പങ്കുവെച്ച് മുംബൈ യുവതി

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

അടുത്ത ലേഖനം
Show comments