ഉറപ്പിച്ചോളൂ... മമ്മൂട്ടിയും ജോഷിയും ഒരുമിച്ച് വരും! - കഥ റെഡി!

ചിപ്പി പീലിപ്പോസ്
ബുധന്‍, 13 നവം‌ബര്‍ 2019 (14:23 IST)
പൊറിഞ്ചു മറിയം ജോസിലൂടെ ശക്തമായ ഒരു തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ജോഷി. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നീ താരങ്ങളുടെ ഓപ്പൺ ഡേറ്റുള്ള ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് ജോഷി. ജോഷിയുടെ അടുത്ത ചിത്രത്തിൽ മമ്മൂട്ടി ആണ് നായകൻ.
 
ഒട്ടേറെ ഹിറ്റുകൾ മലയാള സിനിമാ പ്രേമികൾക്ക് മുന്നിൽ എത്തിച്ച ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സജീവ് പാഴൂർ ആണെന്ന് റിപ്പോർട്ട്. ഔദ്യോഗികമായി സ്ഥിതീകരണം ഒന്നും വന്നിട്ടില്ല എങ്കിലും മമ്മൂട്ടി- ജോഷി- സജീവ് പാഴൂർ ചിത്രം ഉണ്ടാകും എന്ന് തന്നെയാണ് ഏകദേശ സൂചനകൾ.
 
ആറ് മാസം മുൻപാണ് സജീവ് പാഴൂർ ജോഷിയോട് കഥ പറയുന്നത്. കഥ ജോഷിക്കിഷ്ടമാവുകയും ചെയ്തു. എന്നാൽ, അടുത്തതായി ജോഷി ചെയ്യുന്നത് ദിലീപിന്റെ ചിത്രമാണ്. മാത്രമല്ല മമ്മൂട്ടിക്ക് മറ്റ് പ്രൊജക്ടുകളുടെ തിരക്കുമുണ്ട്. അതിനാൽ, ദിലീപ് ചിത്രത്തിനു ശേഷമായിരിക്കും ജോഷി- മമ്മൂട്ടി പ്രൊജക്ട് തുടങ്ങുക.  

നസ്രാണി, ട്വൻറി 20 എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും മമ്മൂട്ടിയും ജോഷിയും ഒരുമിക്കുമ്പോൾ ഒരു ഇൻഡസ്ട്രി ഹിറ്റാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. തങ്ങളുടെ പഴയകാല ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ആവേശം ഒരിക്കൽ കൂടി നല്കാൻ ആയിരിക്കും ഇനി വരാൻ പോകുന്ന പുതിയ ചിത്രത്തിലൂടെ ഈ കൂട്ടുകെട്ട് ശ്രമിക്കുക. മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് സന്തോഷ് വിശ്വനാഥിന്റെ വണിലാണ്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

യുഎസിൽ തിരക്കിട്ട ചർച്ച, മുസ്ലീം ബ്രദർഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചേക്കും

അടുത്ത ലേഖനം
Show comments