Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ ഓണക്കാലം മമ്മൂട്ടി അങ്ങെടുത്തു ! 150 ദിവസത്തിലധികം തിയേറ്ററുകളില്‍ ഓടിയ സിനിമ, ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടത്

ആ ഓണക്കാലം മമ്മൂട്ടി അങ്ങെടുത്തു ! 150 ദിവസത്തിലധികം തിയേറ്ററുകളില്‍ ഓടിയ സിനിമ, ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടത്

കെ ആര്‍ അനൂപ്

, വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (20:10 IST)
2 പതിറ്റാണ്ട് മുമ്പ്, ഇതുപോലൊരു സെപ്റ്റംബര്‍ മാസം പത്താം തീയതിയാണ് മമ്മൂട്ടിയുടെ വല്യേട്ടന്‍ റിലീസായത്.നരസിംഹത്തിന് ശേഷം ഷാജി കൈലാസും രഞ്ജിത്തും വീണ്ടും ഒന്നിച്ചപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചത് വമ്പനൊരു ഹിറ്റ്.ഒരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ആവശ്യമായി വേണ്ട എല്ലാ ഘടകങ്ങളും ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു. 2000 ത്തിലെ ഒരു ഓണക്കാലത്ത് റിലീസ് ചെയ്ത ചിത്രം 150 ദിവസത്തിലധികം തീയറ്ററുകളില്‍ നിറഞ്ഞോടി.
 
അറക്കല്‍ മാധവനുണ്ണി എന്ന മമ്മൂട്ടി കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. മമ്മൂട്ടിയ്ക്ക് വലിയേട്ടന്‍ എന്ന വിളിപ്പേരും ഈ സിനിമയിലൂടെയാണ് ലഭിച്ചത്. ശോഭന ആയിരുന്നു ചിത്രത്തില്‍ നായികയായെത്തിയത്. കാട്ടിപ്പള്ളി പപ്പന്‍ എന്ന കലാഭവന്‍ മണി അവതരിപ്പിച്ച വില്ലന്‍ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അറക്കല്‍ മാധവനുണ്ണിയുടെ മൂന്നു സഹോദരന്മാരായാണ് സിദ്ദിഖ്, വിജയകുമാര്‍, സുനീഷ് എന്നിവര്‍ എത്തിയത്.മനോജ് കെ ജയന്‍ സായികുമാര്‍, എന്‍ എഫ് വര്‍ഗ്ഗീസ്, സുകുമാരി, ഇന്നസെന്റ്,കോഴിക്കോട് നാരായണന്‍ നായര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്ലാക്ക് ബ്യൂട്ടി, പുതിയ ലുക്കില്‍ ഗ്രേസ് ആന്റണി, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം