മമ്മൂട്ടിയും വൈശാഖും വീണ്ടും? നായിക നയന്‍‌താര; വിജയ് സേതുപതി വില്ലന്‍ ?

തിങ്കള്‍, 17 ജൂണ്‍ 2019 (15:56 IST)
മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നതായി സൂചന. മധുരരാജയ്ക്ക് ശേഷം വൈശാഖ് മമ്മൂട്ടിയെ നായകനാക്കി ഒരു മലയാളം - തമിഴ് പ്രൊജക്ട് ആലോചിക്കുന്നതായി സൂചന. ചിത്രത്തില്‍ നയന്‍‌താര നായിക ആയേക്കുമെന്നും അറിയുന്നു.
 
അതേസമയം, ഈ സിനിമയില്‍ നെഗറ്റീവ് റോളില്‍ വിജയ് സേതുപതി എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 
 
പോക്കിരിരാജ, മധുരരാജ എന്നിവയാണ് വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രങ്ങള്‍. രണ്ട് സിനിമകളും സൂപ്പര്‍ഹിറ്റായി. മധുരരാജ 100 കോടി ക്ലബില്‍ ഇടം‌പിടിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആ കഥ സിബി മലയിലിന് ഇഷ്ടമായില്ല, മമ്മൂട്ടിയെ നായകനാക്കി ജോഷി ആ സിനിമയെടുത്ത് വന്‍ ഹിറ്റാക്കി!