Webdunia - Bharat's app for daily news and videos

Install App

സംസ്ഥാന അവാര്‍ഡ് ഉറപ്പിച്ച് പൃഥ്വിരാജിന്റെ 'നജീബ്'; മമ്മൂട്ടിക്ക് സാധ്യതയില്ല

മമ്മൂട്ടിയായിരുന്നു ആദ്യ ഘട്ടത്തില്‍ പൃഥ്വിരാജിനു വെല്ലുവിളി ഉയര്‍ത്തിയത്

രേണുക വേണു
ചൊവ്വ, 6 ഓഗസ്റ്റ് 2024 (09:22 IST)
Mammootty and Prithviraj

2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഈ മാസം അവസാനത്തോടെ. മികച്ച നടനുള്ള വാശിയേറിയ പോരാട്ടത്തില്‍ പൃഥ്വിരാജ് ഏറെക്കുറെ പുരസ്‌കാരം ഉറപ്പിച്ചു. ആടുജീവിതത്തിലെ നജീബ്  എന്ന കഥാപാത്രമാണ് പൃഥ്വിരാജിനെ മികച്ച നടനു വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നിലെത്തിച്ചത്. ഈ കഥാപാത്രത്തിനായി പൃഥ്വിരാജ് നടത്തിയ ആത്മസമര്‍പ്പണത്തെ അംഗീകരിക്കാതെ തരമില്ലെന്നാണ് ജൂറിയുടെ വിലയിരുത്തല്‍. 
 
മമ്മൂട്ടിയായിരുന്നു ആദ്യ ഘട്ടത്തില്‍ പൃഥ്വിരാജിനു വെല്ലുവിളി ഉയര്‍ത്തിയത്. കാതല്‍ ദി കോര്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകളിലെ പ്രകടനങ്ങളാണ് മമ്മൂട്ടിയെ പുരസ്‌കാര പോരാട്ടത്തിലേക്ക് യോഗ്യനാക്കിയത്. ഒരു ഘട്ടത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മമ്മൂട്ടിയെ പിന്തള്ളി പൃഥ്വിരാജ് ഒന്നാം സ്ഥാനത്തേക്ക് എത്തിയെന്നാണ് ജൂറിയുമായി അടുത്ത വൃത്തങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
ബെന്യാമിന്റെ ആടുജീവിതം കഥയെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം - The Goat Life സിനിമയില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവിസ്മരണീയമാക്കിയത്. ഈ കഥാപാത്രത്തിനായി പട്ടിണി കിടന്ന് ശരീരഭാരം കുറച്ച പൃഥ്വിരാജ് സിനിമയില്‍ നജീബായി ജീവിക്കുകയായിരുന്നു. മികച്ച സിനിമയ്ക്കായുള്ള പോരാട്ടത്തിലും ആടുജീവിതം തന്നെയാണ് മുന്നില്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Amoebic Meningitis: വീണ്ടും അമീബിക് മസ്തിഷ്കജ്വരം, രോഗം സ്ഥിരീകരിച്ചത് മലപ്പുറം ചേളാരിയിലെ 11 വയസ്സുകാരിക്ക്

ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വെടി നിര്‍ത്തല്‍ കാലയളവില്‍ 200 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഗാസയിലെ ഇസ്രയേലി ബന്ദികളെ മോചിപ്പിക്കണം: നെതന്യാഹു

സ്വാതന്ത്ര ദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഉയര്‍ത്തിയത് കോണ്‍ഗ്രസ് പതാക; രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ പരാതി

'മുതലും മുതലിന്റെ ഇരട്ടിപ്പലിശയും തിരിച്ചടച്ചു'; ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

അടുത്ത ലേഖനം
Show comments