ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽകെ പുരസ്കാരം. അമിതാബിനെ അഭിനന്ദിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ‘അഭിനന്ദനങ്ങൾ. ഞങ്ങളുടെ കാഴ്ചപ്പാടിൽ താങ്കങ്ങൾ നേരത്തേ ലഭിക്കേണ്ട അവാർഡ് ആയിരുന്നു. ഒരുപാട് സന്തോഷം’- മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
സിനിമാ മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. കേന്ദ്ര വാർത്താ വിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 'രണ്ട് തലമുറയെ ആസ്വാദനവും ആവേഷവും പകർന്ന ലെജന്റ് അമിതാബ് ബച്ചൻ ഏകസ്വരത്തിൽ ദാദാ സാഹിബ് പുരസ്കാരത്തിന് തിരഞ്ഞെടുത്തിരിക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ' എന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ട്വിറ്ററിൽ കുറിച്ചു
കഴിഞ്ഞ ഫെബ്രുവരിയിലാണ് അമിതാഭ് ബച്ചൻ അഭിനയ ജീവിതത്തിൽ അരനൂറ്റാണ്ട് തികച്ചത്. 1969ൽ സാഥ് ഹിന്ദുസ്ഥാൻ എന്ന സിനിമയിൽ വേഷമിട്ടുകൊണ്ടാണ് ബിഗ് ബി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. 1973ൽ സഞ്ജീർ എന്ന സിനിമയിൽ നായകായെത്തി. പിന്നീടങ്ങോട്ട് ബിഗ് ബിയുടെ തേരോട്ട കാലമായിരുന്നു. പത്മശ്രീയും, പത്മഭൂഷണും, പത്മവിഭൂഷണും നൽകി രാജ്യം അമിതാബ് ബച്ചനെ ആദരിച്ചിട്ടുണ്ട്.