Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌ത്രൈണ ഭാവത്തിൽ മമ്മൂക്ക; ആരാധകരുടെ സംശയത്തിനുള്ള ഉത്തരം ഇതാണ്!

മാമാങ്കത്തിൽ സ്‌ത്രൈണ ഭാവത്തിൽ മമ്മൂക്ക; ആരാധകരുടെ സംശയത്തിനുള്ള ഉത്തരം ഇതാണ്!

സ്‌ത്രൈണ ഭാവത്തിൽ മമ്മൂക്ക; ആരാധകരുടെ സംശയത്തിനുള്ള ഉത്തരം ഇതാണ്!
, തിങ്കള്‍, 18 ജൂണ്‍ 2018 (10:40 IST)
മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂക്ക ചരിത്ര കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണ് ഇത്. നവാഗതനായ സജീവ് പിള്ളയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
 
മാമാങ്കത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂക്ക എത്തുകയെന്ന് വാർത്തകളുണ്ടായിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പുതിയൊരു ഫാന്‍ മേയ്ഡ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ വൈറലായിരിക്കുകയാണ്. മമ്മൂട്ടിയുടെ സ്‌ത്രൈണ ഭാവത്തിലുളള ലുക്കാണ് ഫാന്‍ മേയ്ഡ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. മാമാങ്കത്തിലെ മമ്മൂട്ടിയുടെ നാല് വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്‌ത്രൈണ ഭാവത്തിലുളള കഥാപാത്രം.
 
എന്നാൽ ഇതിന്റെ പിന്നാമ്പുറം എന്താണെന്ന് ഏറെപേർക്കും അറിയില്ല എന്നതാണ് വാസ്‌തവം. ശക്തനായ സാമൂതിരിയെ വധിക്കുന്ന എന്നത് തലമുറകളായുള്ള ചാവേർ പോരാളികളുടെ ലക്ഷ്യമാണ്. ഓരോ മാമാങ്കവും പന്ത്രണ്ട് വർഷത്തെ ഇടവേളയിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ അവസരങ്ങൾ കുറവാണ്. ഓരോ മാമാങ്കവും ലക്ഷ്യസാക്ഷാത്‌ക്കരണത്തിനായുള്ള അവസരമായാണ് കണക്കാക്കുന്നത്. എന്നാൽ ചാവേറുകളുടെ പൂർവ്വികർ മുഴുവൻ അതിൽ പരാജയപ്പെട്ടു. ലക്ഷ്യത്തിലേക്ക് അടുക്കുന്ന ചാവേർ തലമുറ സ്‌ത്രീ വേഷവിധാനത്തിലൂടെ സൈന്യത്തെ കബളിപ്പിക്കുന്നു. ഇതുകൊണ്ടൊന്നും കഴിഞ്ഞില്ല. ഇതെല്ലാം ഒരു തുടക്കം മാത്രമാണ്. ഇനിയുള്ളത് മതംപൊട്ടിനിൽക്കുന്ന ആയിരത്തോളം ആനകളെ മറികടക്കുക എന്ന കടമ്പയാണ്. 
 
ഇതെല്ലാം ഒരുപോലെ തരണം ചെയ്‌ത് വിജയം കൈവരിക്കുക എന്നത് ചാവേറുകൾക്ക് അത്ര എളുപ്പമല്ല. ഒരിക്കൽ മാത്രമേ അവർക്ക് ഈ തടസ്സങ്ങളെല്ലാം മറികടക്കാനാകൂ. യുദ്ധത്തിൽ തോറ്റ ചാവേറുകളുടെ ശവങ്ങൾ അസ്ഥികൾ നിറഞ്ഞ ഭീമാകാരമായ കിണറ്റിൽ നിക്ഷേപിക്കും. ഇങ്ങനെയുള്ള രംഗങ്ങളെല്ലാം ചിത്രീകരിച്ച് പ്രേക്ഷകരിലേക്ക് എത്തുന്ന 'മാമാങ്കം' ചെറിയൊരു ചിത്രമായിരിക്കില്ല എന്നത് തീർച്ചയാണ്. അതിന് വേണ്ടി മമ്മൂക്ക മുപ്പത്തിയഞ്ച് മിനിറ്റോളമാണ് സ്‌ത്രൈണ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ ആരാധകർ കാത്തിരിക്കുന്നതിൽ തെറ്റില്ല എന്നുതന്നെ പറയാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ മുത്താണ് സംയുക്‌ത': ബിജു മേനോൻ