Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ചിത്രം 'ഉണ്ട'യുടെ ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടി ചിത്രം 'ഉണ്ട'യുടെ ചിത്രീകരണം ആരംഭിച്ചു

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (09:17 IST)
അനുരാഗ കരിക്കിൻ വള്ളം ചെയ്ത ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ ചിത്രമായ ‘ഉണ്ട’യുടെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. സബ്‌ ഇൻസ്‌പെക്‌ടർ മണിയായാണ് മമ്മൂക്ക ചിത്രത്തിൽ എത്തുന്നത്. ഉണ്ട എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന് പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്.
 
അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം മമ്മൂക്ക പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. നോര്‍ത്ത് ഇന്ത്യയിലെ നക്‌സ‌ലൈറ്റ് ഏരിയയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു പൊലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്. 12കോടിയോളം ബഡ്ജറ്റിലാണ് അണിയറ പ്രവര്‍ത്തകര്‍ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. മമ്മൂക്ക ഇതുവരെ ചെയ്ത പോലീസ് വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു കഥാപാത്രമാകും ചിത്രത്തിലേത് എന്നാണ് അറിയുന്നത്. 
 
ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ബോളിവുഡ് താരങ്ങളുമുണ്ടെന്നാണ് റിപ്പോർട്ട്. പിപ്പീലി ലൈവ്, ന്യൂട്ടന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, മാസാനിലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ട്യൂബ് ലൈറ്റ് എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പുസ്തകം എഴുതിയതുകൊണ്ടോ, സിനിമയില്‍ അഭിനയിച്ചതുകൊണ്ടോ ആരും സാസ്‌കാരിക പ്രവര്‍ത്തകരാകില്ല: ജോയ് മാത്യു

കേരള ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം; ആറു പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി

കെട്ടിക്കിടക്കുന്ന ഫയലുകള്‍ അതിവേഗം തീര്‍പ്പാക്കണം; അദാലത്തിനു ആവശ്യമായ വകുപ്പുതല ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

സാധ്യത തുടര്‍ഭരണത്തിനു തന്നെ; മുന്നണി മാറ്റം വേണ്ടെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ്

ഐടി പാർക്കിലെ മദ്യശാല: ഇതുവരെയും അപേക്ഷകൾ ലഭിച്ചില്ല, നിബന്ധനകൾ മാറ്റണമെന്ന് ഐടി വകുപ്പ്

അടുത്ത ലേഖനം
Show comments