Webdunia - Bharat's app for daily news and videos

Install App

ചാണക്യൻ- പേരൻപിന് മുമ്പേ തമിഴിൽ മറ്റൊരു മമ്മൂട്ടി ചിത്രം!

പേരൻപിന് മുമ്പുതന്നെ തമിഴിൽ മറ്റൊരു മമ്മൂട്ടി ചിത്രം; ചാണക്യനെ പ്രേക്ഷകർ കാണാനിരിക്കുന്നതേ ഉള്ളൂ

Webdunia
ശനി, 3 നവം‌ബര്‍ 2018 (13:27 IST)
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരൻപ്. ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്യുന്നതും മമ്മൂട്ടിയുടെ വ്യത്യസ്‌തമായ കഥാപാത്രമാണെന്നതും കൊണ്ടുതന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തെ പ്രശംസിച്ച് നിരവധി ആളുകൾ ഇതിനകം തന്നെ രംഗത്തെത്തിയിരുന്നു. 
 
എന്നാൽ ഇപ്പോൾ, തമിഴിൽ നിന്നുതന്നെ പേരൻപിന് മുമ്പ് ഒരു മമ്മൂട്ടി ചിത്രം എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2017 ലെ ക്രിസ്തുമസ് റിലീസിനെത്തിയ മാസ്റ്റര്‍പീസിന്റെ തമിഴ് റീമേക്കാണ് റിലീസിനൊരുങ്ങുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രം തമിഴിലെത്തുന്നത് ചാണക്യന്‍ എന്ന പേരിലാണ്. ന്യൂ റോയല്‍ സിനിമാസാണ് ചാണക്യന്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
 
തമിഴിന് പുറമേ കേരളത്തിലും ചാണക്യന്റെ റിലീസ് ഉണ്ടാകുമെന്നും സൂചനകളുണ്ട്. എന്നാല്‍ ഇതിന്റെ റിലീസ് എന്നാണെന്നുള്ളതിനെ കുറിച്ചും കൂടുതല്‍ വിവരങ്ങളില്ല. പേരന്‍പിന് മുന്‍പ് തന്നെ ചാണക്യനെത്തുമെന്നാണ് റിപ്പോര്‍ട്ടുകൾള്‍. തമിഴിലും തെലുങ്കിലുമായി മാസ്റ്റര്‍പീസ് മൊഴിമാറ്റി എത്തുമന്ന് മുമ്പേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Price Today: വേഗം വിട്ടോ സ്വര്‍ണം വാങ്ങാന്‍; പവന് എത്ര രൂപ കുറഞ്ഞെന്നോ?

കേരളത്തിലെ ആത്മഹത്യകളുടെ 41 ശതമാനം ഈ 4 ജില്ലകളില്‍, ജീവനൊടുക്കുന്നവരില്‍ മുന്നില്‍ പുരുഷന്മാർ; പഠനം പറയുന്നത്

UDF: അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ പരിശ്രമം തുടരണം; കോണ്‍ഗ്രസിനോടു ലീഗ്

Mullaperiyar Dam Water Level: മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറക്കും; അറിയേണ്ടതെല്ലാം

VS Achuthanandan Health Updates: മരുന്നുകളോടു പ്രതികരിക്കുന്നുണ്ട്, വലിയ ആത്മവിശ്വാസത്തിലാണ്; വി.എസിന്റെ മകന്‍

അടുത്ത ലേഖനം
Show comments