Publish Date: Mon, 21 Jan 2019 (09:15 IST)
Updated Date: Mon, 21 Jan 2019 (09:17 IST)
മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മമ്മൂക്കയുടെ തെലുങ്ക് ചിത്രം യാത്ര അടുത്ത മാസമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്ര ഫെബ്രുവരിയിൽ പ്രേക്ഷകരിലേക്ക് എത്തും. ചിത്രത്തില്‍ മമ്മൂക്കയുടെ മകനായി സൂര്യ, കാര്‍ത്തി, വിജയ് ദേവരകൊണ്ട തുടങ്ങിയ താരങ്ങളുടെ പേരുകള്‍ പറഞ്ഞുകേട്ടിരുന്നു. വൈഎസ് രാജശേഖര റെഡ്ഡിയുടെ മകന്‍ വൈഎസ് ജഗന്റെ റോളിലേക്കായിരുന്നു സൂപ്പര്‍ താരങ്ങളെ പരിഗണിച്ചിരുന്നത്.
എന്നാല്‍ പിന്നീട് ഈ കഥാപാത്രത്തെ ചിത്രത്തിള്‍ ഉള്‍പ്പെടുത്തുന്നില്ല എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നു. ഇപ്പോഴിതാ ആ കഥാപാത്രം സിനിമയിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. വൈഎസ്‌ആറിന്റെ മകന്റെ വേഷത്തില്‍ ജഗന്‍ തന്നെ എത്തുമെന്നാണ് അറിയുന്നത്. രാഷ്ട്രീയത്തില്‍ സജീവമായ ജഗന്‍ ആദ്യമായിട്ടാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നത്.
മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന യാത്ര ടോളിവുഡില്‍ ഈ വര്‍ഷത്തെ പ്രധാന പ്രോജക്ടുകളില്‍ ഒന്നാണ്. ചിത്രത്തിന്റെ നേരത്തേ പുറത്തെത്തിയ ടീസറിന് വലിയ സ്വീകാര്യത കിട്ടിയിരുന്നു.
70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സത്യന്‍ സൂര്യനാണ്.
webdunia
Publish Date: Mon, 21 Jan 2019 (09:15 IST)
Updated Date: Mon, 21 Jan 2019 (09:17 IST)