തിരുവനന്തപുരം : കാണികളെ ഏറെ ത്രസിപ്പിച്ച മണിച്ചിത്രത്താഴ് 31 വർഷത്തിന് ശേഷം റീ-റിലീസിംഗിലും വൻ നേട്ടമുണ്ടാക്കിയതായ റിപ്പോർട്ട്. ഇപ്പോൾ ചിത്രം 2.10 കോടി രൂപയുടെ കളക്ഷൻ നേടിയതായാണ് റിപ്പോർട്ട് .
മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. ആഗസ്റ്റ് 17 ന് റീറീലീസ് ചെയ്ത ചിത്രം ആറ് ദിവസം കൊണ്ട് കേരള ബോക്സ് ഓഫീസിൽ നിന്ന് 2.10 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഓണക്കാലത്തും ചിത്രം മികച്ച കളക്ഷനോടെ മുന്നേറ്റം ഉണ്ടാക്കും എന്നാണ് നിലവിലെ സൂചന. താരരാജാക്കന്മാരുടെ പ്രഭാവവും സംവിധാനവും ശോഭനയുടെ സൂപ്പർ അഭിനയവും ദിവംഗതനായ എം.ജി രാധാക്ഷണൻ്റെ സംഗീതവും ചിത്രത്തിൻ്റെ ഉജ്വല വിജയത്തിനു കാരണമാണ്.