Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എനിക്കിട്ട് പണിയാൻ നോക്കുന്നത് എന്തിനാണ്? മാമാങ്കത്തിനു കൂടെയുണ്ടാകണം’- മണിക്കുട്ടൻ

‘എനിക്കിട്ട് പണിയാൻ നോക്കുന്നത് എന്തിനാണ്? മാമാങ്കത്തിനു കൂടെയുണ്ടാകണം’- മണിക്കുട്ടൻ

നീലിമ ലക്ഷ്മി മോഹൻ

, വെള്ളി, 8 നവം‌ബര്‍ 2019 (14:33 IST)
സിനിമാ താരങ്ങൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വ്യാജ പ്രൊഫൈലുകൾ എന്നത്. മിക്ക താരങ്ങളുടേയും പേരിൽ വ്യാജ അക്കൌണ്ടുകൾ ഉണ്ടായിരിക്കും. ഇത് ഇവർക്ക് തന്നെ തലവേദന ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ അതിനു ഇരയായത് മലയാളികളുടെ സ്വന്തം താരം മണികുട്ടനാണ്.
 
തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് മണിക്കുട്ടൻ ഇപ്പോൾ. ഇക്കാര്യം പരാതിപ്പെട്ടിട്ടുണ്ടെന്നും സിനിമയിൽ സജീവമാകാൻ ശ്രമിക്കുന്ന എന്നെ തരികിട പരിപാടികൾ ചെയ്ത കഷ്ടപ്പെടുത്തുന്നത് ദുഖഃകരമായ കാര്യമാണെന്നും മണിക്കുട്ടൻ ചൂണ്ടിക്കാണിക്കുന്നു.
 
‘ഒരു പ്രത്യേക അറിയിപ്പായി കണക്കാക്കുക. എനിക്ക് ആകെ ഉള്ള ഒഫീഷ്യല്‍ ഫെയ്‌സ് ബുക്ക് പേജ് ഇതാണ്. ഇത് കൂടാതെ ഇന്‍സ്റ്റഗ്രമിലും മറ്റുമായി പലവിധ അക്കൗണ്ടുകള്‍ വഴിക്കു താഴെ കാണുന്ന തരത്തിലുള്ള പലവിധ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി എന്റെശ്രദ്ധയില്‍ പെടുന്നുണ്ട്, എന്നാല്‍ കഴിയുന്ന രീതിയില്‍ ബന്ധപ്പെട്ട വകുപ്പില്‍ പരാതിപ്പെട്ടിട്ടുണ്ട്. ആരും സ്വയം കബിളിക്കപ്പെടാതെ സൂക്ഷിക്കുക. കുറച്ചു നല്ല പ്രൊജക്ടുകളുമായി സിനിമയില്‍ സജീവമാകാനുള്ള എന്റെ ശ്രമത്തിനിടയ്ക്കു ഇത് പോലെയുള്ള തരികിടകള്‍ ചെയ്തു എനിക്കിട്ടു പണിയാന്‍ നോക്കുന്നത് വളരെ ദുഃഖകരമാണ്. ഒപ്പമുണ്ടാകണം മാമാങ്കത്തിന്.’ മണിക്കുട്ടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 
വ്യാജ അക്കൗണ്ടിലൂടെ പലര്‍ക്കും മെസ്സേജ് അയക്കുന്നതായി കണ്ടെത്തിയതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് മണിക്കുട്ടന്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിലും മോഹൻലാൽ ചിത്രം കുഞ്ഞാലി മരയ്ക്കാറിലും മണിക്കുട്ടൻ ഉണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടി സക്കേ, വാളയാർ പരമശിവം ആയി മമ്മൂട്ടി ?!