Webdunia - Bharat's app for daily news and videos

Install App

പ്രണവോ ദുൽ‌ഖറോ മികച്ചത്? തുറന്ന് പറഞ്ഞ് മണിരത്നം!

പ്രണവിനേയും ദുൽഖറിനേയും താരതമ്യം ചെയ്ത് മണിരത്നം!

Webdunia
വ്യാഴം, 8 ഫെബ്രുവരി 2018 (12:07 IST)
മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടെയും മക്കൾ അരങ്ങു തകര്‍ക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്നേ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്കെത്തിയെങ്കിലും പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ചത് ഈ വര്‍ഷമാണ്. ദുല്‍ഖറിനേയും പ്രണവിനേയും രസകരമായി വിലയിരുത്തുകയാണ് ഇന്ത്യന്‍ സിനിമയുടെ തന്നെ മികച്ച സംവിധായകനായ മണിരത്നം. 
 
ചെന്നൈയില്‍ മലയാളി അസോസിയേഷന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു സംവിധായകന്‍ മലയാളത്തിന്റെ ഭാവിവാദ്ഗാനങ്ങളായ ദുല്‍ഖറിനേയും പ്രണവിനേയും കുറിച്ച് പറഞ്ഞത്. മണിരത്നത്തിന്റെ വാക്കുകളിലൂടെ: ‘ഞാന്‍ പണ്ടു മുതലേ മലയാള സിനിമയുടെ ആരാധകനാണ്. നല്ല കഥയും ക്ലാസിക് ടച്ചുള്ള അഭിനമ്യവുമൊക്കെ നന്നായി അസ്വദിക്കണമെങ്കില്‍ മലയാള സിനിമകള്‍ കാണണം എന്ന് ഞങ്ങള്‍ പറയുമായിരുന്നു. പണ്ട് മലയാള സിനിമ ഞങ്ങളെ അത്രയ്ക്ക് മോഹിപ്പിച്ചിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ മലയാളത്തിലെ നിരവധി പേര്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചു. അതില്‍ ഞാന്‍ അഭിമാനിക്കുന്നു’ - എന്ന് മണിരതനം പറഞ്ഞു. 
 
ഇപ്പോള്‍ തലമുറകളിലൂടെയാണ് എന്റെ സഞ്ചാരം. ദുല്‍ഖറിനും പ്രണവിനും നിരവധി ആരാധകരാണുള്ളത്. കഴിവും പ്രതിഭയും തികഞ്ഞവര്‍ തന്നെയാണ് അവര്‍. രണ്ടുപേരില്‍ ആരാണ് മികച്ചതെന്നാണ് ഇപ്പോള്‍ എല്ലാവരും അന്വേഷിക്കുന്നത്. എന്റെ ഭാര്യപോലും എന്നോടത് ചോദിച്ചു. രണ്ട് പേര്‍ക്കും അവരവരുടേതായ ശൈലി ഉണ്ട്. ഏതായാലും രണ്ടാളും അവരുടെ അച്ഛന്‍മാരുടെ പേര്‌ ചീത്തയാക്കില്ല. ലാലിന്റെ മകന്‍ പ്രണവിന്റെ ലളിത ജീവിതവും സൌമ്യതയും എല്ലാവര്‍ക്കും ഇഷ്ടമാണ്. 
 
മണിരത്‌നത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ദുല്‍ഖര്‍ സല്‍മാന് ഭാഗ്യമുണ്ടായി. ഇനി പ്രണവ് മോഹന്‍ലാലിന്റെ ഊഴമാണ്. കാത്തിരിക്കാം ആ ഒന്നിക്കലിനായി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

Kerala Weather: വരും ദിവസങ്ങളില്‍ മഴ സജീവമാകും; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

അടുത്ത ലേഖനം
Show comments