Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശരീരത്തോട് ചേർന്ന് നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനോട് കയർത്ത് വിദ്യ ബാലൻ!

ആരാധകനെ ശകാരിച്ച് വിദ്യ ബാലൻ

ശരീരത്തോട് ചേർന്ന് നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനോട് കയർത്ത് വിദ്യ ബാലൻ!
, വ്യാഴം, 8 ഫെബ്രുവരി 2018 (08:13 IST)
തന്റെ അനുവാദമില്ലാതെ ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ ശകാരിച്ച് വിദ്യാ ബാലന്‍. മുംബൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
 
മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിദ്യാ ബാലനെ കണ്ട ആരാധകർക്ക് ഒരാഗ്രഹമേ ഉണ്ടായി‌രുന്നുള്ളു. ഒപ്പം നിന്ന് സെൽഫി എടുക്കണം. ചിലർ വിദ്യാ ബാലനോട് അനുവാദം ചോദിച്ച് സെൽഫിയെടുത്തു. അനുവാദം ചോദിച്ചവരോടൊക്കെ താരം ചിരിച്ച് കൊണ്ട് തന്നെയാണ് സെൽഫിക്ക് നിന്നത്. 
 
എന്നാൽ, ചിലർ അനുവാദമില്ലാതേയും സെൽഫി പകർത്താൻ ശ്രമിച്ചു. ഇത് തുടക്കം മുതൽ താരത്തിന് അരോചകമുണ്ടാക്കി. തന്റെ അനുവാദമില്ലാതെ ഒരു ആരാധകന്‍ ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത് വിദ്യയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ആരാധകനോട് വിദ്യ ദേഷ്യപ്പെടുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിച്ചിത്രം ‘ഉണ്ട’ ഛത്തീസ്ഗഡില്‍ !