Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ ദളപതിയ്ക്ക് ശേഷം മറ്റൊരു 'ഗാങ്‌സ്റ്റര്‍' ചിത്രമെത്തുന്നു, സംവിധാനം മണിരത്നം!

വിക്രമും വിജയ്‌യും ഒന്നിക്കുന്നു!

Webdunia
വ്യാഴം, 9 മാര്‍ച്ച് 2017 (11:12 IST)
മമ്മൂട്ടി, രജനീകാന്ത്, അരവിന്ദ് സ്വാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് ദളപതി. ദളപതിയ്ക്ക് ശേഷം മണിരത്നം ഒരുക്കുന്ന 'ഗാങ്‌സ്റ്റര്‍' ചിത്രം ഉടനെത്തും. വിക്രം, വിജയ്, രാം ചരൺ തേജ എന്നിവരാണ് ചിത്രത്തിലെ നായകന്മാർ.
 
കാർത്തി നായകനാകുന്ന കാട്രു വെളിയിടെയ്ക്ക് ശേഷം മണിരത്‌നം ഒരുക്കുന്ന ചിത്രത്തിനായി വിക്രമും വിജയ്‌യും തയ്യാറായതായാണ് തമിഴകത്ത് നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ. വിജയും വിക്രമും ചിത്രത്തിന്റെ കഥ കേട്ടെന്നും സമ്മതം മൂളിയെന്നും വാര്‍ത്തകളുണ്ട്. കാട്രു വെളിയിടെയുടെ റിലീസിന് ശേഷം മാത്രമേ മണിരത്‌നം ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു. 
 
രജനിയും മമ്മൂട്ടിയും കര്‍ണദുര്യോധനനായി തിളങ്ങിയ മണിരത്‌നത്തിന്റെ ക്ലാസിക് ചിത്രം ദളപതി തമിഴിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. ദളപതി പോലൊരു ചിത്രത്തിനാണോ മണിരത്നം തയ്യാറാകു‌ന്നതെന്ന ചോദ്യവും തമിഴ് ഇൻഡസ്ട്രിയിൽ നിന്നും ഉയരുന്നുണ്ട്. അടുത്ത ദളപതിയാണ് ചിത്രമെന്നും ആരാധകർ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന് സാമ്യമുള്ളയാളായി വിജയ് എത്തുമെന്നും രജനീകാന്തിന്റെ സ്ഥാനത്ത് വിക്രം എത്തുമെന്നും ആരാധകർ പറയുന്നു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

60 ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് 18 കാരിയുടെ വെളിപ്പെടുത്തല്‍; അഞ്ച് പേര്‍ അറസ്റ്റില്‍

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്‌സിഡി

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!

അടുത്ത ലേഖനം
Show comments