Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിയന്‍പിള്ള രാജുവിന്റെ ആരോഗ്യനില മോശമാണോ? വ്യക്തത നല്‍കി മകന്‍

മണിയന്‍പിള്ള രാജുവിന്റെ ആരോഗ്യനില മോശമാണോ? വ്യക്തത നല്‍കി മകന്‍
, വ്യാഴം, 15 ഏപ്രില്‍ 2021 (10:31 IST)
നടന്‍ മണിയന്‍പിള്ള രാജുവിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി മകന്‍ നിരഞ്ജ് രാജു. അച്ഛന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് നിരഞ്ജ് രാജു പറഞ്ഞു. രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് അച്ഛന്‍ കോവിഡ് മുക്തനായെന്നും ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണെന്നും നിരഞ്ജ് പറഞ്ഞു. ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും സുഖമായിരിക്കുകയാണെന്നും നിരഞ്ജ് വ്യക്തമാക്കി. 
 
കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലായിരുന്ന മണിയന്‍ പിള്ള രാജു കോവിഡ് നെഗറ്റീവ് ആയ ശേഷമാണ് തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരിച്ചെത്തിയത്. ആരോഗ്യനില വീണ്ടെടുത്ത് സിനിമാത്തിരക്കുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. കോവിഡിനൊപ്പം ന്യുമോണിയ കൂടി ബാധിച്ചതോടെ താരത്തിന് രണ്ടാഴ്ചയിലേറെ ആശുപത്രിയില്‍ കഴിയേണ്ടിവന്നു. എന്നാല്‍, മണിയന്‍പിള്ള രാജുവിന്റെ ആരോഗ്യനില മോശമാണെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മകന്റെ വിശദീകരണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസുദ്യോഗസ്ഥയായി നാദിയ മൊയ്തു, 'ദൃശ്യം 2' തെലുങ്ക് റീമേക്ക് വിശേഷങ്ങളുമായി മീന !