Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെടുമുടി വേണു മരിച്ച സമയത്ത് യുവതാരങ്ങളുടെ ഇടപെടല്‍ വളരെ കുറവായിരുന്നു; ഒളിയമ്പുമായി മണിയന്‍പിള്ള രാജു

Maniyanpillai Raju
, ചൊവ്വ, 23 നവം‌ബര്‍ 2021 (15:19 IST)
നെടുമുടി വേണു മരിച്ച സമയത്ത് അദ്ദേഹത്തിനു അര്‍ഹിക്കുന്ന ആദരവ് മലയാള സിനിമയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു. യുവ അഭിനേതാക്കളുടെ ഇടപെടല്‍ വളരെ കുറവായിരുന്നു എന്നാണ് മണിയന്‍പിള്ള രാജു പറഞ്ഞത്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മണിയന്‍പിള്ള രാജു ഇക്കാര്യം പറഞ്ഞത്. 
 
'അദ്ദേഹം മരിച്ച സമയത്തെ യുവതലമുറയുടെ ഇടപെടല്‍ വളരെ കുറവായിരുന്നു. പ്രേംനസീര്‍ മരിച്ച സമയത്തൊക്കെ മലയാള സിനിമ മൊത്തം ഉണ്ടായിരുന്നു. ഇവിടെ ആരും വന്നില്ല. വളരെ കുറച്ചു പേരെ വന്നുള്ളൂവെന്നാണ് മണിയന്‍പി്ള്ള രാജു പറയുന്നു. വേണുവിന് എല്ലാവരുമായും സൗഹൃദമുണ്ടായിരുന്നുവെന്നും മണിയന്‍പിള്ള രാജു അഭിപ്രായപ്പെടുന്നുണ്ട്. അദ്ദേഹം മരിച്ച സമയത്ത് മമ്മൂട്ടി രാത്രി പത്തരയ്ക്ക് വന്നു. അത് കഴിഞ്ഞ് ഷൂട്ടിന് വേണ്ടി എറണാകുളത്തേക്ക് പോയി. മോഹന്‍ലാല്‍ എത്തിയപ്പൊ പുലര്‍ച്ചെ രണ്ടരയായിരുന്നു. അവര് പോലും വന്നു. അവര് വന്നപ്പൊ തന്നെ മുഴുവന്‍ ഇന്‍ഡസ്ട്രിയും വന്ന പോലെയാണെങ്കിലും പക്ഷേ വരേണ്ട പലരും വന്നില്ല,' മണിയന്‍പിള്ള രാജു പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുണ്ട് മടക്കി ഉടുത്ത് മമ്മൂട്ടി, ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' ഒരുങ്ങുന്നു