Webdunia - Bharat's app for daily news and videos

Install App

ജെറിന്‍ മഞ്ജരിയുടെ ഒന്നാം ക്ലാസിലെ സഹപാഠി, സൗഹൃദം പ്രണയമായി; വിവാഹം നാളെ, വിരുന്ന് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം

Webdunia
വ്യാഴം, 23 ജൂണ്‍ 2022 (13:21 IST)
പ്രശസ്ത ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് വരന്‍. പത്തനംതിട്ട സ്വദേശിയായ ജെറിന്‍ ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ എച്ച്.ആര്‍. മാനേജര്‍ ആയി ജോലി ചെയ്യുകയാണ്. നാളെ രാവിലെ തിരുവനന്തപുരത്തുവച്ചാണ് വിവാഹം. 
 
വിവാഹശേഷം ഇരുവരും മജിഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലേക്ക് പോകും. അവിടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പമാണ് വിവാഹവിരുന്ന്. 
 
ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് മഞ്ജരിയും ജെറിനും. മസ്‌കറ്റില്‍ ആയിരുന്നു ഇരുവരുടേയും വിദ്യാഭ്യാസകാലം. അന്നത്തെ സൗഹൃദമാണ് പിന്നീട് വളര്‍ന്ന് വിവാഹത്തിലേക്ക് എത്തിയത്. വ്യക്തിപരമായി തീരുമാനമെടുത്ത ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാരും വിവാഹത്തിനു സമ്മതം മൂളി. 
 
മലയാളത്തില്‍ ഏറെ ശ്രദ്ധേയമായ ഗാനങ്ങള്‍ ആലപിച്ച കലാകാരിയാണ് മഞ്ജരി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. 
 
താമരക്കുരുവിക്ക് തട്ടമിട്, ഒരു ചിരി കണ്ടാല്‍, പിണക്കമാണോ എന്നോടിണക്കമാണോ, ആറ്റിന്‍കരയോരത്ത്, റംസാന്‍ നിലാവിന്റെ, എന്തേ കണ്ണന്, നേരാണേ എല്ലാം നേരാണേ, കൈ നിറയെ വെണ്ണ തരാം, മുറ്റത്തെ മുല്ലേ ചൊല്ല്, കയ്യെത്താ കൊമ്പത്ത്, മഴവില്ലിന്‍ നീലിമ കണ്ണില്‍, ഈറന്‍ മേഘമേ എന്നിവയാണ് മഞ്ജരിയുടെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി

അടുത്ത ലേഖനം
Show comments