മലയാള സിനിമയില്‍ താരവിവാഹങ്ങള്‍ എന്നും വലിയ ചര്‍ച്ചയായിരുന്നു. ചില താരകുടുംബങ്ങള്‍ ഇപ്പോഴും ആഘോഷിക്കപ്പെടുന്നു. ചിലത് പാതിവഴിയില്‍ വേര്‍പിരിഞ്ഞ ബന്ധങ്ങളും. അങ്ങനെയൊരു താരവിവാഹമായിരുന്നു സിനിമ-സീരിയല്‍ അഭിനേതാക്കളായ മഞ്ജു പിള്ളയുടേയും മുകുന്ദന്‍ മേനോന്റെയും. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	സിനിമയിലും സീരിയലിലും തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഇരുവരും വിവാഹിതരായത്. അധികം കഴിയും മുന്‍പ് ഇരുവരും വേര്‍പിരിഞ്ഞു. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു വിവാഹമോചനം. പിന്നീട് മഞ്ജു പിള്ള ഛായാഗ്രഹകനും പില്‍ക്കാലത്ത് സംവിധായകനുമായ സുജിത്ത് വാസുദേവിനെ വിവാഹം കഴിച്ചു. മുകുന്ദന്‍ വിജയലക്ഷ്മിയെയും വിവാഹം കഴിച്ചു.