ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ പരാതി; കേസ് റദ്ദാക്കി ഹൈക്കോടതി

നിഹാരിക കെ എസ്
ചൊവ്വ, 5 നവം‌ബര്‍ 2024 (08:58 IST)
ഒടിയൻ എന്ന ചിത്രത്തിന് പിന്നാലെ സംവിധായകൻ ശ്രീകുമാർ മേനോന് എതിരെ നടി മഞ്ജു വാര്യർ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ശ്രീകുമാർ മേനോൻ പ്രതിയായ കേസാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഉൾപ്പെടെ അപവാദപ്രചാരണം നടത്തിയെന്നായിരുന്നു മഞ്ജുവിന്റെ പരാതി.
 
ശ്രീകുമാർ മേനോന്റെ ആദ്യ ചിത്രം ഒടിയൻ പുറത്തുവന്നതിന് പിന്നാലെയാണ് മഞ്ജു വാര്യർ പരാതിയുമായി രംഗത്തെത്തിയത്. മോഹൻലാൽ നായകനായ ചിത്രത്തിൽ മഞ്ജു വാര്യർ ആയിരുന്നു നായിക. ചിത്രം റിലീസ് ചെയ്ത ശേഷം സൈബർ ആക്രമണം നേരിട്ടതായാണ് മഞ്ജു പരാതി നൽകിയത്. തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിലെ തുടർ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. 
 
ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യർ നാല് വർഷത്തോളം നിലപാട് അറിയിച്ചില്ല. തുടർന്നാണ് 2019 ഒക്ടോബർ 23ന് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കിയത്. ഡിജിപിയ്ക്ക് മഞ്ജു വാര്യർ നേരിട്ട് നൽകിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീർത്തിപ്പെടുത്തുകയും ചെയ്തതായാണ് മഞ്ജു വാര്യരുടെ പരാതിയിൽ പറയുന്നത്. സംവിധായകൻ ശ്രീകുമാർ മേനോന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്നും പരാതിയിൽ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണ്ടും ഒരു ആക്രമണം ഉണ്ടായാല്‍, തിരിച്ചടി മാരകമായിരിക്കും: ഇന്ത്യയ്ക്ക് അസിം മുനീറിന്റെ മുന്നറിയിപ്പ്

വോട്ടര്‍ പട്ടികയില്‍ പേര് ഇല്ല; ഇത്തവണയും മമ്മൂട്ടിക്ക് വോട്ടില്ല

വൃത്തികെട്ട തിരഞ്ഞെടുപ്പ് സംവിധാനം; നോട്ടയുടെ അഭാവത്തിനെതിരെ പി സി ജോര്‍ജ്ജ്

എസ്ഐആർ സമയപരിധി രണ്ടാഴ്ചകൂടി നീട്ടണമെന്ന് കേരളം, 97 ശതമാനവും ഡിജിറ്റൈസ് ചെയ്തെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷൻ

അനുമതിയില്ലാതെ ലഡാക്കിലെയും കാശ്മീരിലെയും തന്ത്രപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ചൈനീസ് യുവാവിനെ അറസ്റ്റുചെയ്തു

അടുത്ത ലേഖനം
Show comments