Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെലുങ്കിലെ 'ലക്കി' സ്റ്റാർ ആയി ദുൽഖർ സൽമാൻ: വെറും 4 ദിവസം കൊണ്ട് 55 കോടി നേടി ലക്കി ഭാസ്കർ

Lucky bhaskar collected total 55 crore from box office

നിഹാരിക കെ എസ്

, തിങ്കള്‍, 4 നവം‌ബര്‍ 2024 (14:24 IST)
മലയാളത്തിന്റെ ദുല്‍ഖര്‍ ഒരു വലിയ തിരിച്ചുവരവിനുള്ള ശ്രമത്തിലായിരുന്നു. ആ ശ്രമം ഒടുവില്‍ വിജയത്തിലെത്തി. വൻ ഹിറ്റ് സിനിമയുമായി ദുല്‍ഖര്‍ കളക്ഷനില്‍ മുന്നേറുകയാണ്. നാല് ദിവസം കൊണ്ട് 55 കോടിയാണ് ലക്കി ഭാസ്കർ നേടിയത്. തെലുങ്കിൽ വൻ സ്വീകരണമാണ് ചിത്രത്തിന്. സ്ഥിരം തെലുങ്ക് മസാല ചേരുവകൾ ഒന്നുമില്ലാതെ തന്നെ, ഭാസ്കർ എന്ന സാധാരണക്കാരനായി ദുൽഖർ നിറഞ്ഞാടിയ ചിത്രത്തിന് ഓരോ ദിവസവും കൂടുതൽ ഷോകളാണ് ആഡ് ചെയ്യുന്നത്.
 
റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്നലെ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ലക്കി ഭാസ്‌കര്‍ കളക്ട് ചെയ്തത് എട്ട് കോടിയാണ്. റിലീസ് ദിനത്തില്‍ 6.45 കോടിയായിരുന്നു കളക്ഷന്‍. രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ 6.55 കോടിയായും മൂന്നാം ദിനത്തില്‍ 7.5 കോടിയായും കളക്ഷന്‍ ഉയര്‍ന്നു. നാലാം ദിനമായ ഞായറാഴ്ച എട്ട് കോടി കളക്ട് ചെയ്തതോടെ ഇതുവരെയുള്ള ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 30 കോടിയിലേക്ക് അടുത്തു. വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസില്‍ ഞായറാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 55 കോടി മറികടന്നു. ദുൽഖർ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. 
 
തെലുങ്കില്‍ വീണ്ടും നായകനായ ദുല്‍ഖറിന്റെ ചിത്രം ഭാഷാഭേദമന്യേ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ദുല്‍ഖറിന് യോജിക്കുന്ന ഒരു കഥാപാത്രമാണ ചിത്രത്തിലേത് എന്നാണ് അഭിപ്രായങ്ങള്‍. ദുല്‍ഖറിന്റെ പ്രകടനം സിനിമയുടെ ആകര്‍ഷണവുമാകുന്നു. അന്യഭാഷയില്‍ മലയാളി താരം നേടുന്ന കളക്ഷൻ ദുല്‍ഖറിന്റെ സ്വീകാര്യതയും വ്യക്തമാക്കുന്നതാണെന്നാണ് അഭിപ്രായങ്ങള്‍. വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം  ചെയ്ത ചിത്രത്തിലൂടെ ദുൽഖർ തെലുങ്കിൽ തന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലക്കി ഭാസ്കറും ഹിറ്റ്, തെലുങ്ക് സിനിമകൾക്ക് പ്രതിഫലം ഉയർത്തി ദുൽഖർ സൽമാൻ