Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

മുഖം കാണാന്‍ ഭംഗിയില്ല, വെറും ശരീരം കാണിക്കല്‍ മാത്രം: വിമര്‍ശകയ്ക്ക് മറുപടിയുമായി മഞ്ജുപിള്ളയുടെ മകള്‍

മഞ്ജു പിള്ള
, വ്യാഴം, 14 ഡിസം‌ബര്‍ 2023 (18:49 IST)
സീരിയലുകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും മലയാളികളുടെ പ്രിയങ്കരിയാണ് നടി മഞ്ജു പിള്ള. മഞ്ജുപിള്ളയുടെ മകളായ ദയയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഇന്റര്‍നാഷണല്‍ മോഡലുകളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ബോള്‍ഡ് ഫോട്ടോഷൂട്ടുകളാണ് ദയ കൂടുതലും ചെയ്യാറുള്ളത്. അതിനാല്‍ തന്നെ ഈ ചിത്രങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും പതിവാണ്.
 
ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു ഫോട്ടോഷൂട്ടിന് കീഴില്‍ വന്ന പരിഹാസകമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് താരപുത്രി. നിന്റെ മുഖം ഒട്ടും ഭംഗിയില്ലാത്തതാണെന്നും വെറും ശരീരം കാണിക്കല്‍ മാത്രമാണ്. നിന്നെ കാണാന്‍ ശരാശരി പെണ്‍കുട്ടിയെ പോലെയാണെന്നുമായിരുന്നു കമന്റ്. ഇതിനാണ് താരം മറുപടി നല്‍കിയത്. നിങ്ങള്‍ പറഞ്ഞത് ശരിയാണ് ആന്റി. നിങ്ങളെ പോലെ സുന്ദരിയാകാന്‍ സാധിച്ചിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചുപോകുകയാണെന്നാണ് ദിയ മറുപടി നല്‍കിയത്. നിലവില്‍ ഇറ്റലിയില്‍ പഠികുന്ന ദയ മോഡലിംഗില്‍ സജീവമാണ്. മാതാപിതാക്കളുടെ പാത പിന്‍പറ്റി ദയയും സിനിമയിലെത്തുമെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉണ്ണി മുകുന്ദന്റെ 'ജയ് ഗണേഷ്' റിലീസ് പ്രഖ്യാപിച്ചു