മകളെ ഓര്‍ത്ത് അഭിമാനം, സന്തോഷം പങ്കുവെച്ച് മഞ്ജുവാര്യര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (15:13 IST)
തന്റെ സുഹൃത്തായ പൂര്‍ണിമയുടെ മകള്‍ പ്രാര്‍ഥനയെ അഭിനന്ദിച്ച് മഞ്ജുവാര്യര്‍. പ്രാര്‍ത്ഥനയുടെ ആദ്യത്തെ സിംഗിള്‍ ആയ 'അയന്‍ ദ വണ്‍'റിലീസിന് ഒരുങ്ങുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കുഞ്ഞു ഗായികയെ അഭിനന്ദിച്ചുകൊണ്ട് മഞ്ജു എത്തി. 
 
'നിന്റെ ആദ്യത്തെ സിംഗിള്‍.. അഭിമാനം തോന്നുന്നു പാത്തു. ഇതുപോലെ തന്നെ തുടരുക',-എന്നാണ് മഞ്ജു വാര്യര്‍ എഴുതിയത്.
 
 'അയന്‍ ദ വണ്‍'റിലീസ് ആകുന്നതുമായി ബന്ധപ്പെട്ട് പ്രാര്‍ത്ഥന ഒരു ചിത്രം പങ്കുവെച്ചിരുന്നു,ഇതാണ് മഞ്ജു ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി മാറ്റിയത്.
 
ഇന്നലെയായിരുന്നു പ്രാര്‍ത്ഥന തന്റെ ജന്മദിനം ആഘോഷിച്ചത്. അതിനോടനുബന്ധിച്ചാണ് ആദ്യത്തെ സിംഗിള്‍ സോങിന്റെ റിലീസ് പ്രഖ്യാപിച്ചത്.
മകളെ റോക്ക്സ്റ്റാര്‍ എന്ന് വിളിച്ചുകൊണ്ടാണ് പൂര്‍ണിമ ആശംസകള്‍ നേര്‍ന്നത്. അതേസമയം നവംബര്‍ അഞ്ചിനാണ് അയന്‍ ദ വണ്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
 
പാട്ട് എഴുതിയിരിക്കുന്നത് പ്രാര്‍ത്ഥന തന്നെയാണ്. 2021 മുതല്‍ ദിവസത്തിനായി താന്‍ കാത്തിരിക്കുകയാണെന്ന് താരാപത്രി പറഞ്ഞു.മിലന്‍ എംപി3യാണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ഏഴുവര്‍ഷമായി ഇരുവരും സുഹൃത്തുക്കളാണ്, കുട്ടിക്കാലം മുതലേ ഒരുമിച്ചൊരു മ്യൂസിക് ചെയ്യണമെന്ന് ആഗ്രഹം ഇരുവര്‍ക്കുമുള്ളില്‍ ഉണ്ടായിരുന്നു. ഇക്കാര്യം പ്രാര്‍ത്ഥന തന്നെയാണ് പറഞ്ഞതും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prarthana (@prarthanaindrajith)

 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments