Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിനെ ആത്മീയ ഗുരുവായിട്ടാണ് കാണുന്നത്,അന്ന് ആഗ്രഹിച്ച എല്ലാ കാര്യങ്ങളും നേടി,ലെന പറയുന്നു

Mohanlal actress Lena Mohanlal spiritual Guru

കെ ആര്‍ അനൂപ്

, ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (15:02 IST)
മോഹന്‍ലാലിനെ ആത്മീയ ഗുരുവായിട്ടാണ് കാണുന്നതെന്ന് നടി ലെന. ലാലിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് ലെനയുടെ വലിയ ആഗ്രഹമായിരുന്നു. ആ ആഗ്രഹം നടി എഴുതിവെച്ചു. തന്റെ എല്ലാ ആഗ്രഹങ്ങളും എഴുതിവയ്ക്കുന്ന ശീലം തനിക്ക് ഉണ്ടെന്നും നടി പറയുന്നു. ഒടുവില്‍ ആ ആഗ്രഹം നടന്ന ദിവസത്തെ കുറിച്ച് കൂടി ലെന പറയുകയാണ്.
 
2008ല്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ലെനയ്ക്ക് അവസരം ലഭിച്ചു. അപ്രതീക്ഷിതമായി ലഭിച്ച അവസരമാണെന്നും അന്ന് താന്‍ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും നേടി എന്നും ലെന പറയുന്നു. ഭാഗ്യവാന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിനൊപ്പം ലെന ആദ്യമായി അഭിനയിച്ചത് .
 
'ചിത്രത്തിന്റെ ലൊക്കേഷനില്‍ ഞാന്‍ ഓഷോയുടെ കറേജ് എന്ന പുസ്തകം വായിക്കുകയായിരുന്നു. മുന്നിലൂടെ പോകുകയായിരുന്ന മോഹന്‍ലാല്‍ എന്നോട് എന്താണ് വായിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് പുസ്തകമെടുത്ത് തുറന്നുനോക്കി. ഓ ഓഷോ ഒക്കെ വായിക്കുമോ എന്നായി ചോദ്യം. ഓഷോയെക്കുറിച്ച വായനകള്‍ സീരിയസ് ആണെങ്കില്‍ ദി ബുക്ക് ഓഫ് സീക്രട്ട് വായിക്കാന്‍ ആവശ്യപ്പെട്ടു. ആ ദിവസം തന്നെ ആ പുസ്തകം വാങ്ങി. രണ്ടര വര്‍ഷം കൊണ്ട് ഞാന്‍ ആ ബുക്കുമായി സമയം ചിലവഴിച്ചു, വലിയ ബുക്കാണ്. എന്റെ ജീവിതം തന്നെ മാറി',-ലെന. പറഞ്ഞു.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കങ്കണയുമായുള്ള ബന്ധം നിങ്ങള്‍ തുടരുകയാണെങ്കില്‍ നമുക്ക് ഡിവോഴ്‌സ് ചെയ്യാം; കജോളിന്റെ താക്കീതില്‍ അജയ് ദേവ്ഗണ്‍ ആ പ്രണയം അവസാനിപ്പിച്ചു !