Webdunia - Bharat's app for daily news and videos

Install App

‘അന്ന് ഞാന്‍ മഞ്ജുവിന്റെ മുന്‍പില്‍ പതറിപ്പോയി’: വെളിപ്പെടുത്തലുമായി ലാല്‍

‘അന്ന് ഞാന്‍ മഞ്ജുവിന്റെ മുന്‍പില്‍ പതറിപ്പോയതില്‍ കാരണമുണ്ട് ’: വെളിപ്പെടുത്തലുമായി ലാല്‍

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2017 (13:52 IST)
മലയാള സിനിമയില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നടിയാണ് മഞ്ജു വാര്യര്‍. ലേഡിസ് സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്ന മഞ്ജുവിന്റെ തിരിച്ച് വരവില്‍ ആരാധകര്‍ ഏറെ സന്തോഷിച്ചിരുന്നു. ഒന്നിനൊന്ന് മികച്ച ചിത്രങ്ങളായി മുന്നേറുകയാണ് മഞ്ജു. മലയാള സിനിമയില്‍ നായികാപ്രാധാന്യമുള്ള ചിത്രങ്ങളുടെ ഭാഗമാകാന്‍ മഞ്ജുവിന് സാധിച്ചിട്ടുണ്ട്. കന്മദം, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങള്‍ അതിന് ഉദാഹരണമാണ്. 
 
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഞ്ജുവിന്റെ കൂടെ അഭിനയിച്ച ഒരു അനുഭവത്തെപറ്റി നടന്‍ ലാല്‍ പറയുകയുണ്ടായി. ഒരു മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. മലയാള സിനിമയിലെ ആരാധകരുടെ ഇഷ്ടതാരമാണ് ലാല്‍. കൂടെ അഭിനയിക്കുന്ന താരത്തിന് മുന്നില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന നടന്‍ കൂടിയാണ് ലാല്‍. കളിയാട്ടം, കന്മദം തുടങ്ങിയ ചിത്രങ്ങളില്‍ ലാലും മഞ്ജുവും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
 
അന്ന് മഞ്ജുവിന്റെ കൂടെ അഭിനയിച്ചപ്പോള്‍ തന്റെ കൈയൊക്കെ വിറച്ച് താന്‍ ആകെ വല്ലാതായിപ്പോയിരുന്നുവെന്ന് ലാല്‍ പറയുന്നു. ലോഹിദാസ് സംവിധാനം ചെയ്ത ചിത്രം കന്മദം ചിത്രീകരിക്കുന്നതിനിടെയാണ് ഇത് സംഭവിച്ചതെന്നും ലാല്‍ വ്യക്തമാക്കി. പൊതുവെ അരുടെ മുന്നിലും പതറാതെ അഭിനയിക്കുന്ന ലാല്‍ അന്ന് മഞ്ജുവിന്റെ മുന്നില്‍ പതറിപ്പോയെന്ന് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാലികമാരെ പീഡിപ്പിച്ചു കേസിൽ വയോധികന് വീണ്ടും മരണം വരെ തടവുശിക്ഷ

വയോധികന്റെ രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ യുവാവും യുവതിയും പിടിയിൽ

രാജ്യത്തെ പ്രമുഖ ബാങ്കുകളിലെ ലോക്കര്‍ ചാര്‍ജ്ജുകള്‍ എത്രയെന്ന് അറിയാമോ

ട്രംപ് വന്നത് ഇസ്രയേലിനു ഇഷ്ടപ്പെട്ടോ? ചരിത്രപരമായ തിരിച്ചുവരവെന്ന് വാഴ്ത്തി നെതന്യാഹു

Donald Trump US President: വൈറ്റ് ഹൗസ് 'റേസില്‍' ട്രംപിന് ജയം; യുഎസിന്റെ 47-ാം പ്രസിഡന്റ്

അടുത്ത ലേഖനം
Show comments