Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ജുവിനെ ബ്രാൻഡ് ആക്കിയത് ശ്രീകുമാർ മേനോനോ? അപ്പോൾ ഭദ്രയും ഭാനുവും ഉണ്ടായതെങ്ങനെ?

‘കുറച്ച് കഞ്ഞിയെടുക്കട്ടേ’- ഇതിനേക്കാൾ വലിയ മാസ് ഡയലോഗ് മഞ്ജു പറഞ്ഞിട്ടുണ്ട്, ശ്രീകുമാർ മേനോന് ഓർമയില്ലാത്തത് കൊണ്ടാകും!

മഞ്ജുവിനെ ബ്രാൻഡ് ആക്കിയത് ശ്രീകുമാർ മേനോനോ? അപ്പോൾ ഭദ്രയും ഭാനുവും ഉണ്ടായതെങ്ങനെ?
, വെള്ളി, 21 ഡിസം‌ബര്‍ 2018 (11:38 IST)
മോഹൻലാൽ - മഞ്ജു വാര്യർ ജോടി വീണ്ടുമൊന്നിച്ച ചിത്രമാണ് ഒടിയൻ. ഒടിയന്റെ റിലീസ് അന്നു മുതൽ ചിത്രത്തിന് ലഭിക്കുന്ന നെഗറ്റീവ് റിവ്യൂകൾക്കും മോശം പ്രചരണത്തിനും കാരണം മഞ്ജു ആണെന്നും മഞ്ജു മൌനം വെടിയണമെന്നും സംവിധായകൻ പറഞ്ഞിരുന്നു. തിരിച്ചു വരവിൽ മഞ്ജുവിന് അവസരങ്ങൾ ഉണ്ടാക്കികൊടുത്തതും മഞ്ജുവിനെ ഒരു ബ്രാൻഡ് ആക്കി വളർത്തിയെടുത്തതും താനാണെന്നായിരുന്നു സംവിധായകന്റെ ഗീർവാണം.
 
തുടക്കം മുതലേ ഇത് മോഹന്‍ലാലിന്റെ സിനിമയാണെന്ന് പറഞ്ഞായിരുന്നു ചിത്രത്തിന്റെ പ്രചരണം. മഞ്ജുവിന്റെ ഇതുവരെയുള്ള അഭിനയ ജീവിതത്തിലെ ഏറ്റവും കരുത്തുറ്റ വേഷമാണ് പ്രഭ എന്ന് പറയുകയും ചെയ്തു. തിരിച്ചുവരവിൽ മഞ്ജു തിളങ്ങിയ സൈറ ബാനു, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളിലെ അഭിനയം മഞ്ജു അഭിനന്ദനം അർഹിക്കുന്നതാണ്. അതിനൊപ്പമേ പ്രഭയും നിൽക്കുന്നുള്ളു. 
 
പ്രഭയാണ് മഞ്ജുവിന്റെ മികച്ച കഥാപാത്രമെന്ന് സംവിധായകൻ പറയുമ്പോൾ അദ്ദേഹത്തോട് ചോദിച്ചു പോവുകയാണ് ‘അപ്പോള്‍ ഉണ്ണിമായയും, ഭദ്രയും നിരപമ രാജീവും സുജാതയുമൊന്നും ഒന്നുമല്ലേ‘ എന്ന്. ശ്രീകുമാര്‍ മേനോന്റെ അഭിമുഖം കണ്ടാൽ മഞ്ജുവിന് കരിയർ ഉണ്ടാക്കി നൽകിയത് അദ്ദേഹമാണെന്ന് തോന്നുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
 
ശ്രീകുമാർ മേനോൻ വരുന്നതിനും മുൻപേ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ നടിയാണ്  മഞ്ജു. നായകന്മാര്‍ അരങ്ങ് വാണിരുന്ന കാലത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് കാണിച്ചു തന്ന നടി. മഞ്ജു അവിസ്മരണീയമാക്കിയ കഥാപാത്രങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
 
ഉണ്ണിമായ (ആറാം തമ്പുരാന്‍) 
 
webdunia
രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ കുറുമ്പിയും തന്റേടിയുമായ ഉണ്ണിമായയെ ആരും മറക്കാനിടില്ല. മോഹന്‍ലാലിനൊപ്പം മത്സരിച്ചഭിനയിക്കുന്ന ഒരേയൊരു നടിയാണ് മഞ്ജു എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. ഇന്‍ട്രൊഡക്ഷന്‍ സീനില്‍ തന്നെയുള്ള ഉണ്ണിമായയുടെ ഡയലോഗ് ഇത്ര വര്‍ഷങ്ങള്‍ക്കിപ്പുറവും ആരാധകര്‍ ഓർക്കുന്നുണ്ട്.
 
ഭാനു (കന്മദം)
 
webdunia
കരങ്കല്‍ചൂളയില്‍ കരിങ്കല്ലിനോളം ഉറപ്പുള്ള പെണ്ണാണ് കന്മദത്തിലെ ഭാനു. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ മേക്കപ്പ് ഇടാതെയാണ് മഞ്ജു അഭിനയിച്ചത്. മഞ്ജു എന്ന നടിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഭാനു. ഏട്ടനെ കൊന്നയാളെ പ്രണയിക്കുന്ന ഭാനു പ്രേക്ഷക മനസ്സിലിപ്പോഴുമുണ്ട്. 
 
ഭദ്ര (കണ്ണെഴുതിപ്പൊട്ടും തൊട്ട്) 
 
webdunia
അച്ഛനെയും അമ്മയെയും കൊന്നവരോട് പ്രതികാരം ചെയ്യാന്‍ വരുന്ന പെണ്‍കുട്ടിയാണ് കണ്ണെഴുതിപ്പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ ഭദ്ര. തിലകൻ വരെ മഞ്ജുവിന്റെ അഭിനയത്തിൽ ലയിച്ചിരുന്നിട്ടുണ്ട്. തിലകനെ പോലൊരു അഭിനേതാവിനെ വില്ലന്‍ സ്ഥാനത്ത് നിര്‍ത്തി മത്സരിച്ചഭിനയിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. 
 
ദേവിക (പത്രം) 
 
webdunia
വിവാഹത്തിന് മുന്‍പ് മഞ്ജുവിന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് പത്രം. രെഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ദേവിക എന്ന ചൂടത്തിയെ എല്ലാവർക്കും ഇപ്പോഴും ഇഷ്ടമാണ്. സുരേഷ് ഗോപിയ്‌ക്കൊപ്പം മഞ്ജുവിന് ഇടിവെട്ട് ഡയലോഗുകളുണ്ടായിരുന്നു ചിത്രത്തില്‍.
 
അഞ്ജലി (ഈ പുഴയും കടന്ന്) 
 
webdunia
കുടുംബത്തെ സംരക്ഷിക്കുന്ന ഏറ്റവും ഇളയവളാണ് ഈ പുഴയും കടന്ന് എന്ന കമല്‍ ചിത്രത്തിലെ അഞ്ജലി. തന്റെ മൂത്ത സഹോദരിമാര്‍ക്ക് ജീവിതം ഉണ്ടാക്കി കൊടുക്കുന്ന സഹോദരി. മഞ്ജുവിന് കേരള സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും ചിത്രം നേടിക്കൊടുത്തു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതിൽ മമ്മൂട്ടിയെവിടെ? വൈ എസ് ആർ റെഡ്ഡിയായി മമ്മൂട്ടി ഗാരു വിസ്മയിപ്പിക്കുന്നു!