Webdunia - Bharat's app for daily news and videos

Install App

'ജസ്റ്റ് ഫോർ വിമൻ’- സദസിനെ ഞെട്ടിച്ച് മഞ്ജു, ഇംഗ്ലീഷിൽ മഞ്ജുവിന്റെ കിടിലൻ പ്രസംഗം

Webdunia
ശനി, 17 നവം‌ബര്‍ 2018 (14:37 IST)
ചെന്നൈയിൽ നടന്ന 'ജസ്റ്റ് ഫോർ വിമൻ' പുരസ്കാര ചടങ്ങിൽ തിളങ്ങി മഞ്ജു വാര്യർ. സദസിനെ ഞെട്ടിച്ച മഞ്ജുവിന്റെ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാജ്യത്തെ മുറിവേറ്റ സ്ത്രീകൾക്കും മഹാപ്രളയത്തെ അതിജീവിച്ച സ്വന്തം നാടിനും ജെഎഫ്ഡബ്ല്യു പുരസ്കാരം സമർപ്പിക്കുന്നതായി മഞ്ജു പറഞ്ഞു. 
 
'എന്നെ സംബന്ധിച്ചിടത്തോളം ഓരോ പുരസ്കാരങ്ങളും പ്രോചദനത്തേക്കാൾ മുകളിലാണ്. ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന ഓരോരുത്തരും എന്തെങ്കിലും ഒന്നു നിങ്ങളെ പഠിപ്പിക്കും. സുരക്ഷയും അഭിമാനവും ചോദ്യം ചെയ്യപ്പെടുന്ന ഈ രാജ്യത്തെ സ്ത്രീകളെ കുറിച്ചാണ് ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നത്. രാജ്യത്തെ വേദനിക്കുന്ന സ്ത്രീകൾക്കായി ഈ പുരസ്കാരം ഞാൻ സമർപ്പിക്കുന്നു. എല്ലായ്പ്പോഴും അവർക്കൊപ്പമായിരിക്കും എന്റെ നിലപാടുകളെന്ന് ഞാൻ വാക്കു നൽകുന്നു‘- മഞ്ജു പറഞ്ഞു.
 
പുരസ്കാരം സ്വീകരിച്ച് ഇംഗ്ലിഷിലാണ് മഞ്ജു പ്രസംഗിച്ചത്. മഞ്ജുവിന്റെ പ്രസംഗം കേട്ട് അന്തിച്ചിരിക്കുകയായിരുന്നു സദസ്.  സബ്ടൈറ്റിൽ ഇല്ലാതെ ഇംഗ്ലിഷ് സിനിമ കാണുന്ന പോലെ, എന്നായിരുന്നു മഞ്ജുവിന്റെ ഗംഭീരൻ പ്രസംഗം കേട്ട് അവതാരകന്റെ കമന്റ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Uthradam: വ്യാഴാഴ്ച ഉത്രാടം

പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു

സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ട്രംപ് ഇന്ത്യയുമായുള്ള ബന്ധം ബലി കഴിപ്പിച്ചത്: ഗുരുതര ആരോപണവുമായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ഇന്ത്യ നിൽക്കേണ്ടത് റഷ്യയ്ക്കൊപ്പമല്ല, യുഎസിനൊപ്പം, പുട്ടിനും ഷിയ്ക്കും ഒപ്പമുള്ള മോദിയുടെ കൂടിക്കാഴ്ച ലജ്ജാവഹമെന്ന് പീറ്റർ നവാരോ

അടുത്ത ലേഖനം
Show comments