Webdunia - Bharat's app for daily news and videos

Install App

ചുമരില്‍ ലൈറ്റ് വീണുകിടക്കുന്നു, മമ്മൂക്ക എന്നോട് പോസ് ചെയ്യാന്‍ പറഞ്ഞു; പ്രിയപ്പെട്ട ഫോട്ടോയെ കുറിച്ച് മഞ്ജു

Webdunia
ശനി, 17 ഏപ്രില്‍ 2021 (17:30 IST)
ഫോട്ടോഗ്രഫിയോട് മമ്മൂട്ടിക്കുള്ള അഭിനിവേശത്തെ കുറിച്ച് സിനിമ മേഖലയില്‍ എല്ലാവര്‍ക്കും അറിയാം. ഈ അടുത്താണ് മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയ വളരെ മനോഹരമായ ചിത്രങ്ങള്‍ നടി മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഈ ചിത്രങ്ങള്‍ എങ്ങനെ പിറവികൊണ്ടെന്ന് മഞ്ജു വാര്യര്‍ തന്നെ വിവരിക്കുകയാണ്. മമ്മൂട്ടിയുടെ മോഡല്‍ ആകാന്‍ സാധിച്ചതില്‍ തനിക്കുള്ള സന്തോഷവും മഞ്ജു മറച്ചുവച്ചില്ല. 
 
'പ്രീസ്റ്റ്' സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് മഞ്ജുവിന്റെ ചിത്രങ്ങള്‍ മമ്മൂട്ടി പകര്‍ത്തിയത്. സിനിമയുടെ ഷൂട്ടിങ്ങിനായി ലൈറ്റപ്പ് ചെയ്തു വച്ചിരിക്കുകയായിരുന്നു. ഒരു ചുമരില്‍ ലൈറ്റ് വീണുകിടക്കുന്നത് കണ്ടപ്പോള്‍ അവിടെ വന്നുനിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ മമ്മൂട്ടി തന്നോട് ആവശ്യപ്പെട്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. 
മമ്മൂട്ടിയെടുത്ത ഫോട്ടോകളില്‍ ഒന്ന്‌
 
 
 

മമ്മൂട്ടി തന്റെ ഫോട്ടോ എടുക്കാന്‍ പോകുകയാണല്ലോ എന്ന് ഓര്‍ത്തപ്പോള്‍ വലിയ ആവേശവും ആകാംക്ഷയും തനിക്ക് തോന്നിയെന്നും മഞ്ജു പറയുന്നു. 'മമ്മൂക്കയുടെ ക്യാമറയ്ക്ക് മോഡലായല്ലോ എന്നു ഞാന്‍ സന്തോഷിച്ചു. എങ്ങനെ പോസ് ചെയ്യണം, എവിടെ നോക്കിയാലാണ് ആ വെളിച്ചത്തിന്റെ ഭംഗി കണ്ണില്‍ വരുന്നത് എന്നൊക്കെ മമ്മൂക്ക പറഞ്ഞുതന്നു. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മാത്രം അറിയുന്ന മര്‍മമാണല്ലോ അത്. എന്തായാലും നല്ല ഭംഗിയുള്ള ഫോട്ടോകളായിരുന്നു,' മഞ്ജു പറഞ്ഞു. മാതൃഭൂമിയുടെ പ്രമുഖ വാരികയായ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്. 
 
മമ്മൂട്ടിയും മഞ്ജു വാര്യറും ആദ്യമായി ഒന്നിച്ച സിനിമ 'പ്രീസ്റ്റ്' കഴിഞ്ഞ മാസമാണ് തിയറ്ററുകളിലെത്തിയത്. കോവിഡ് പ്രതിസന്ധിക്കിടെ സിനിമ മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്നതായിരുന്നു പ്രീസ്റ്റിന് ലഭിച്ച സ്വീകാര്യത. ഒരിടവേളയ്ക്ക് ശേഷം കുടുംബപ്രേക്ഷകരെ തിയറ്ററുകളിലെത്തിക്കാന്‍ പ്രീസ്റ്റിന് സാധിച്ചു. നവാഗതനായ ജോഫിന്‍ ടി.ചാക്കോയാണ് പ്രീസ്റ്റ് സംവിധാനം ചെയ്തത്. നിഖില വിമല്‍, ബേബി അമേയ എന്നിവരും പ്രീസ്റ്റില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments