Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേട്ടയ്യനില്‍ ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയായിട്ടാണ് എത്തുന്നത്: മഞ്ജു വാര്യര്‍

Vettaiyan

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 31 ജൂലൈ 2024 (10:08 IST)
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്തിന്റെ ചിത്രമാണ് വേട്ടയ്യന്‍. ജയ് ഭീമിന് ശേഷം ഡി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യന്‍. ചിത്രത്തില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മഞ്ജുവാര്യര്‍. ആദ്യമായാണ് താന്‍ രജനികാന്തിനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കുന്നതെന്നും വേട്ടയ്യനില്‍ ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയായിട്ടാണ് എത്തുന്നതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
 
ടിജെ ജ്ഞാനവേല്‍- രജനീകാന്ത് മികച്ച കോംമ്പോയാണ്. വേട്ടയ്യന്‍ ഒരു യഥാര്‍ത്ഥ സംഭവവുമായി ബന്ധപ്പെട്ടുള്ള കഥയാണെന്നും താരം പറഞ്ഞു. മഞ്ജു വാര്യര്‍ക്ക് പുറമേ ഫഹദ് ഫാസിലും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ അമിതാഭ് ബച്ചന്‍,  കിഷോര്‍, ഋതികാ സിംഗ്, രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിയായ ദുഃഖമുണ്ട്; തന്റെ പ്രാര്‍ത്ഥനകള്‍ ഉരുള്‍പ്പൊട്ടല്‍ ബാധിച്ച കുടുംബങ്ങള്‍ക്കൊപ്പമാണെന്ന് നടന്‍ വിജയ്