Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയലളിതയേയും രജനീകാന്തിനേയും പോലെ മഞ്ജുവും!

അഹങ്കരിക്കാൻ വരട്ടെ, മഞ്ജു വാര്യർ മലയാളിയല്ല!

മഞ്ജു വാര്യർ
, ചൊവ്വ, 21 മാര്‍ച്ച് 2017 (11:37 IST)
തമിഴ്നാട്ടിൽ ചെന്നാൽ അവർ ആരാധിക്കുന്ന കുറെ മനുഷ്യരെ കാണാം. രജനീകാന്ത്, എം ജി ആർ, ജയലളിത ഇവരെല്ലാം അക്കൂട്ടത്തിൽപ്പെടും. അതിശയിപ്പിക്കുന്നതെന്തെന്നാൽ ഇവരാരും തമിഴർ അല്ല എന്നുള്ളതാണ്. ഇപ്പോഴിതാ ഇക്കൂട്ടത്തിലാണ് മഞ്ജുവും!
 
മലയാളികളുടെ പ്രീയപ്പെട്ട നായിക എന്നാണ് മഞ്ജുവിനെ എല്ലാവരും പറയുന്നത്. എന്നാൽ മഞ്ജു മലയാളി അല്ല എന്ന സത്യം അധികം ആർക്കും അറിയില്ല. മഞ്ജു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ വന്നപ്പോഴാണ് മഞ്ജു താന്‍ തമിഴ്‌നാട്ടുകാരിയാണെന്ന സത്യം വെളിപ്പെടുത്തിയത്.
 
അച്ഛന് തമിഴ്‌നാട്ടില്‍ ജോലിയുള്ള സമയത്ത് കുടുംബത്തോടെ അവിടെയായിരുന്നു. അവിടെയാണ് ഞാന്‍ ജനിച്ചത്. തമിഴ് നന്നായി സംസാരിക്കാനും എഴുതാനും വായിക്കാനും അറിയാമെന്നും മഞ്ജു പറഞ്ഞു. പറയുക മാത്രമല്ല, റിമി ടോമിയുമായി തമിഴില്‍ സംസാരിക്കുകയും ചെയ്തു. നാഗര്‍കോവിലാണ് മഞ്ജു ജനിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീരത്തിലെ അടയാളങ്ങൾ ധനുഷ് ശസ്ത്രക്രിയയിലൂടെ നീക്കി! ഞെട്ടിക്കുന്ന മെഡിക്കൽ റിപ്പോർട്ട്