Webdunia - Bharat's app for daily news and videos

Install App

മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിന്റെ സന്തോഷം, സൂപ്പര്‍ താരങ്ങള്‍ക്ക് പോലും എത്തിപ്പെടാന്‍ വിഷമം

കെ ആര്‍ അനൂപ്
ചൊവ്വ, 26 മാര്‍ച്ച് 2024 (12:04 IST)
2024 ഫെബ്രുവരി 22ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.ചിദംബരം സംവിധാനം ചെയ്ത ചിത്രം 200 കോടി ക്ലബ്ബില്‍ എത്തിയത് ഈ അടുത്താണ്. 35 ദിവസങ്ങള്‍ പിന്നിട്ട് പ്രദര്‍ശനം തുടരുകയാണ് ചിത്രം. ഇതൊരു നേട്ടം തന്നെയാണ്. ഒരു മാസത്തില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പിടിച്ചുനില്‍ക്കുക എന്നത് നിസ്സാര കാര്യമല്ല. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും ഇന്നത്തെ കാലത്ത് അതിന് ആവുന്നില്ല. ഈ സന്തോഷം സൗബിന്‍ പങ്കുവെച്ചിരുന്നു. നിരവധി ആളുകളാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
 
200 കോടി അധികം കളക്ഷന്‍ ഇതിനോടകം മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയിരുന്നു.മലയാളത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രം ഇനിയും ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പ് തുടരും എന്നത് ഉറപ്പാണ്. തമിഴ്‌നാട്ടില്‍ ചിത്രംസ് 50 കോടിയില്‍ അധികം നേടിയിരുന്നു. ഇതാദ്യമായിട്ടാണ് മലയാളത്തില്‍ നിന്നുള്ള ഒരു ചിത്രം തമിഴകത്ത് ഈ നേട്ടം സ്വന്തമാക്കുന്നത്.
 
യുകെയിലും അയര്‍ലാന്‍ഡിലും 2018ന്റെ ആകെ കളക്ഷന്‍ സിനിമ മറികടന്നു.2018 യുകെയില്‍ ആകെ 7.89 കോടി നേടിയപ്പോള്‍ മഞ്ഞുമ്മല്‍ ബോയ് 7.90 കോടി ഇവിടെനിന്ന് നേടി. കേരളത്തിലും 
 മിഡില്‍ ഈസ്റ്റും ഒഴികെ മറ്റുവിടങ്ങളിലെല്ലാം മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെയാണ് ഒന്നാമത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
തമിഴ്‌നാട്ടില്‍ 50 കോടിയിലധികം രൂപ മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയിട്ടുണ്ട്. ഇതാദ്യമായാണ് ഒരു മലയാളം സിനിമ ഇത്തരത്തില്‍ ഒരു നേട്ടത്തില്‍ എത്തുന്നത്. കര്‍ണാടകയില്‍ നിന്ന് 11 കോടിയോളം നേടി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവതി മരിച്ച വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയറ്ററില്‍ ഇരുന്ന് സിനിമ കാണല്‍ തുടര്‍ന്നു; തെളിവുകളുമായി പൊലീസ്

തൃശൂര്‍ പൂരം കലക്കല്‍: തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപിയുടെ റിപ്പോര്‍ട്ട്, ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

അടുത്ത ലേഖനം
Show comments