Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഹൃദയത്തിലെന്നും പൂത്തു നില്‍ക്കുന്ന ഓര്‍മ്മകള്‍'; ഇന്നസെന്റിന്റെ ഓര്‍മ്മ ദിനത്തില്‍ ദിലീപ്

'Memories that bloom in the heart'; Dileep on Innocent's Remembrance Day

കെ ആര്‍ അനൂപ്

, ചൊവ്വ, 26 മാര്‍ച്ച് 2024 (10:43 IST)
ഇന്നസെന്റ് നമ്മുടെ അരികില്‍ ഇല്ലെന്ന് മലയാള സിനിമ പ്രേക്ഷകര്‍ ഇനിയും വിശ്വസിച്ചിട്ടില്ല. അദ്ദേഹം വിടപറഞ്ഞു ഒരു വര്‍ഷമാക്കുമ്പോഴും മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും അദ്ദേഹം ബാക്കി വെച്ച കഥാപാത്രങ്ങള്‍ നമ്മള്‍ക്കിടയില്‍ ജീവിക്കുന്നു, മരണമില്ലാതെ. ഇന്നസെന്റിനെ അടുത്തറിയുന്നവര്‍ക്ക് കാര്യങ്ങള്‍ അങ്ങനെയല്ല. കഴിഞ്ഞ ഒരു വര്‍ഷം അവരുടെ നീറിക്കൊണ്ടിരിക്കുകയായിരുന്നു. നല്ല ഓര്‍മ്മകള്‍ ദിലീപിനും ഇന്നസെന്റ് സമ്മാനിച്ചിട്ടുണ്ട്. ആ ഓര്‍മ്മകള്‍ തന്റെ മനസ്സില്‍ ഇപ്പോഴും പൂത്തുനില്‍ക്കുകയാണെന്നാണ് ദിലീപ് പറയുന്നത്.
 
ഹൃദയത്തില്‍ എന്നും പൂത്തു നില്‍ക്കുന്ന ഓര്‍മ്മകള്‍..... പ്രാര്‍ത്ഥനയോടെ എന്ന് മാത്രമാണ് ഇന്നസെന്റിന്റെ ഒന്നാം ഓര്‍മ ദിനത്തില്‍ ദിലീപ് സോഷ്യല്‍ മീഡിയയില്‍ എഴുതിയത്. ചിരിച്ചുകൊണ്ടിരിക്കുന്ന ഇന്നച്ചന്റെ ചിത്രവും നടന്‍ പങ്കുവെച്ചു.
 
മുകേഷ് ചിത്രം ഫിലിപ്സ് റിലീസ് ആകുമ്പോള്‍ ഇന്നസെന്റ് ഈ ലോകത്ത് ഉണ്ടായിരുന്നില്ല. ഇന്നസെന്റിന്റെ അവസാന ചിത്രമാണിത്. സിനിമയ്ക്ക് ഡബ്ബ് ചെയ്യാന്‍ അദ്ദേഹത്തിന് ആയില്ല.നവംബര്‍ 24 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. സിനിമ കണ്ടവരുടെ കണ്ണുനിറയ്ക്കാന്‍ ഇന്നസെന്റിന്റെ കഥാപാത്രത്തിന് ആകുകയും ചെയ്തു. ഇനി ഇല്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ ആരാധകരുടെ കണ്ണുകള്‍ പുഴ പോലെ നിറഞ്ഞൊഴുകി.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധനുഷും ഐശ്വര്യ രജനികാന്തും വീണ്ടും ഒന്നിക്കുന്നു, ശുഭ വാര്‍ത്തയ്ക്കായി പ്രതീക്ഷയോടെ ആരാധകര്‍