ചരിത്ര നേട്ടത്തിലേക്ക് മഞ്ഞുമ്മല്‍ ബോയ്‌സ് ! '2018' വീഴും രണ്ടാം സ്ഥാനത്തേക്ക്

കെ ആര്‍ അനൂപ്
വ്യാഴം, 14 മാര്‍ച്ച് 2024 (10:33 IST)
Manjummal Boys
ചരിത്ര നേട്ടത്തിലേക്ക് ഇനി ഒരു കൈ അകലത്തിന്റെ ദൂരം മാത്രം. മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടിയ മലയാള സിനിമ ആകാന്‍ ഇനി അധികം സമയം വേണ്ട. ഈ ലിസ്റ്റില്‍ ഒന്നാമത് എത്താന്‍ ഇനി ഏതാനും സംഖ്യകള്‍ കൂടിച്ചേര്‍ന്നാല്‍ മതി. നിലവില്‍ ഒന്നാം സ്ഥാനത്ത് 2018 എന്ന ചിത്രമാണ്. 176 കോടി കളക്ഷന്‍ നേടിയ ഈ ചിത്രത്തെ മറികടക്കാന്‍ ഇനി 4.5കോടി കൂടി മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിച്ചാല്‍ മതി.
 
 ഫെബ്രുവരി 22നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസ് ചെയ്തത്. ആദ്യദിനം മുതല്‍ക്കേ മികച്ച പ്രതികരണങ്ങള്‍ ലഭിച്ച ചിത്രം ഇതുവരെ 170.50 കോടി കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.2018, മഞ്ഞുമ്മല്‍ ബോയ്‌സ്, പുലിമുരുകന്‍, ലൂസിഫര്‍, പ്രേമലു എന്നീ സിനിമകളാണ് നിലവില്‍ ടോപ്പ് ഫൈവില്‍ ഉള്ളത്.
 
തമിഴ്‌നാട്ടില്‍ 45 കോടി രൂപയിലേറെ ചിത്രം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.തമിഴ്‌നാട്ടില്‍ നിന്നും പണം വാരുന്ന ഇതര ഭാഷാ സിനിമകളുടെ പട്ടികയില്‍ എട്ടാമതാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഉള്ളത്. തമിഴ്‌നാട്ടിലെ ഷാരൂഖാന്റെ ജവാന്റെ കളക്ഷന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നിലവില്‍ മറികടന്നു എന്നാണ് കേള്‍ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments