വമ്പന്‍ പ്രതിഫലം വാങ്ങുന്ന നടിമാരാണ് ബോളിവുഡ് സിനിമ ലോകത്ത് ഉള്ളത്.ദീപിക പദുക്കോണ്‍, കത്രീന കൈഫ്, ആലിയ ഭട്ട് തുടങ്ങിയ നടിമാര്‍ പത്ത് കോടിക്ക് മുകളില്‍ പ്രതിഫലം കൈപ്പറ്റുന്നവരാണ്. സിനിമകള്‍ വിജയിക്കുമ്പോള്‍ പ്രതിഫലം ഉയര്‍ത്താനും താരങ്ങള്‍ മറക്കില്ല. ഒരു സിനിമയില്‍ അഭിനയിക്കാന്‍ 30 കോടി രൂപയാണ് ദീപിക വാങ്ങുന്നത്.പഠാന്‍, ജവാന്‍,ഫൈറ്റര്‍ തുടങ്ങിയ സിനിമകളുടെ വിജയത്തിന്റെ കഥ ദീപികയ്ക്ക് പറയാനുമുണ്ട്.
കഴിഞ്ഞ 9 വര്‍ഷങ്ങളായി ഒരു ഹിറ്റ് പോലും സമ്മാനിക്കാന്‍ നടി കങ്കണ റണൗട്ടിന് ആയില്ല. എന്നാലും താരത്തിന്റെ താരമൂല്യം ഇടിഞ്ഞില്ല. പ്രതിഫലം 15 മുതല്‍ 27 കോടി രൂപ വരെയാണ് ഇപ്പോഴും. നായകന്മാരുടെ സഹായമില്ലാതെ സോളോ ഹിറ്റുകള്‍ സൃഷ്ടിച്ച നടി കൂടിയാണ് കങ്കണ.2015ല്‍ 'തനു വെഡ്സ് മനു 2'എന്ന സിനിമ വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. പിന്നീടുള്ള ഒമ്പതുവര്‍ഷം നടിക്ക് കഷ്ടകാലമായിരുന്നു. 10 സിനിമകളാണ് ഇതിനിടെ റിലീസ് ആയത്.ഇതില്‍ ഒരു ശരാശരി ഗ്രോസറും അഞ്ച് ഫ്‌ലോപ്പുകളും നാല് വന്‍ പരാജയങ്ങളും ആണ് പിറന്നത്. മണികര്‍ണിക എന്ന ചിത്രം 132 കോടി കളക്ഷന്‍ നേടിയിരുന്നു. ഈ സിനിമയാണ് ശരാശരി ഗ്രോസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നടിയുടെ അവസാനമായി പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളാണ് തേജസ്, ധാക്കഡ്, തലൈവി.ഇവ യഥാക്രമം 4.1 കോടി, 2.6 കോടി, 7.92 കോടി എന്നിങ്ങനെയാണ് നേടിയത്. 10 കോടിക്ക് താഴെ മാത്രമാണ് കളക്ഷന്‍ നേടാനായത്.
എമര്‍ജന്‍സി എന്ന എന്ന സിനിമയാണ് താരത്തിന്റെതായി ഇനി വരാനുള്ളത്.