മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ടായിട്ടും 200 കോടി അടിക്കാന്‍ പിള്ളേര് വേണ്ടിവന്നു ! മഞ്ഞുമ്മല്‍ ബോയ്‌സിന് അഭിനന്ദന പ്രവാഹം

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്

രേണുക വേണു
ബുധന്‍, 20 മാര്‍ച്ച് 2024 (12:38 IST)
മലയാളത്തിലെ ആദ്യ 200 കോടി ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ്. റിലീസ് ചെയ്ത് 26 ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബോക്‌സ്ഓഫീസ് കളക്ഷന്‍ തങ്ങളുടെ പേരിലാക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ് ഇപ്പോഴും ജൈത്രയാത്ര തുടരുകയാണ്. 
 
ജൂഡ് ആന്തണി ചിത്രം 2018 നെ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായത്. റിലീസ് ചെയ്തു 12 ദിവസം കൊണ്ടാണ് മഞ്ഞുമ്മല്‍ ബോയ്‌സ് 100 കോടി ക്ലബില്‍ ഇടംപിടിച്ചത്. മലയാളത്തിനു പുറത്ത് തമിഴ്‌നാട്ടില്‍ നിന്ന് മികച്ച കളക്ഷനാണ് ചിത്രത്തിനു ലഭിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് തുടങ്ങി പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരങ്ങള്‍ ഉണ്ടായിട്ടും അവര്‍ക്കൊന്നും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടമാണ് മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ യുവതാരങ്ങള്‍ സ്വന്തമാക്കിയത്.
 
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. പറവ ഫിലിംസിന്റെ ബാനറില്‍ ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് ആണ് ക്യാമറ. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ റിലീസിനെത്തിച്ചിരിക്കുന്നത്. എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുള്ള 11 യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഈ സംഘം കൊടൈക്കനാലിലേക്ക് ഒരു ഉല്ലാസ യാത്ര പോകുന്നു. രസകരമായ ഈ യാത്രക്കിടയില്‍ മഞ്ഞുമ്മല്‍ സംഘം ഗുണ ഗുഹയില്‍ അകപ്പെടുന്നു. അവിടെ നിന്ന് രക്ഷപ്പെടാനുള്ള ഇവരുടെ പരിശ്രമങ്ങളെ ഉദ്വേഗജനകമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം, മാതൃഭാഷ പഠിക്കുക ഏതൊരു കുട്ടിയുടേയും മൗലികാവകാശമാണ്: കെ. ജയകുമാര്‍

രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്

ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരെ ബാധിക്കില്ല, പന്നികളില്‍ 100ശതമാനം മരണനിരക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല; ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ

അടുത്ത ലേഖനം
Show comments