Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ഭ്രമയുഗത്തെ പിന്നിലാക്കി 'മഞ്ഞുമ്മല്‍ ബോയ്‌സ്'! 2024ലെ രണ്ടാമത്തെ മികച്ച ഓപ്പണിംഗ് കളക്ഷന്‍

Manjummel Boys, Soubin Shahir, Cinema News, Manjummel Boys Review

കെ ആര്‍ അനൂപ്

, വെള്ളി, 23 ഫെബ്രുവരി 2024 (15:21 IST)
സൗബിന്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മഞ്ഞുമ്മല്‍ ബോയ്‌സ്'ഗംഭീര അഭിപ്രായങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്.പ്രേമലുവിനും ഭ്രമയുഗത്തിനും പിന്നാലെ കേരള ബോക്‌സ് ഓഫീസ് കീഴടക്കാന്‍ സിനിമയ്ക്ക് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയുടെ ഇന്ത്യയില്‍ നിന്നുള്ള ഓപ്പണിങ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നു.
 
ആ ദിവസം 3.90 കോടി രൂപ ചിത്രം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെ രണ്ടാമത്തെ മികച്ച ഓപ്പണിങ് കളക്ഷന്‍ ആണിത്.വിദേശ വിപണിയില്‍ 2.10 കോടി രൂപയുമാണ് നേടിയത്.മമ്മൂട്ടിയുടെ 'ഭ്രമയുഗം' 3.1 കോടി മാത്രമാണ് നേടിയത്.
 
 മഞ്ഞുമ്മല്‍ ബോയ്സിന് ആദ്യ ദിവസം മൊത്തത്തില്‍ 59.29% ഒക്യുപന്‍സി ഉണ്ടായിരുന്നു, രാവിലെ, ഉച്ചകഴിഞ്ഞ്, വൈകുന്നേരം, രാത്രി ഷോകള്‍ എന്നിവയുടെ ഒക്യുപന്‍സിംയഥാക്രമം 54.42%, 52.01%, 58.21%, 72.50%.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തട്ടിയെടുക്കപ്പെടുകയും വലിച്ചുകീറപ്പെടുകയും ചെയ്തു,ഇനി ഇത്?വാലിബന്‍ ഒടിടി റിലീസിന് പിന്നാലെ പ്രശാന്ത് പിള്ള