Webdunia - Bharat's app for daily news and videos

Install App

മാനുഷി ഛില്ലറിന് സുസ്മിത സെന്‍ നല്‍കിയ ഉപദേശം; വീഡിയോ വൈറല്‍ !

ലോക സുന്ദരിപ്പട്ടം നേടുന്നതിന് മുന്‍പ് സുസ്മിത സെന്‍ മാനുഷി ഛില്ലറിന് നല്‍കിയ ഉപദേശം ഇതായിരുന്നു !

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (13:36 IST)
ലോക സുന്ദരിപ്പട്ടത്തിനായുള്ള മത്സരത്തിന് പോകുന്നതിന് മുന്‍പ് വിമാനത്തില്‍ വെച്ച് മുന്‍ വിശ്വസുന്ദരി സുസ്മിത സെന്‍ മാനുഷി ഛില്ലാറിനോട് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത്. മുന്‍ ലോകസുന്ദരി സുസ്മിത സെന്നുമായുള്ള മാനുഷിയുടെ അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 
 
‘നിങ്ങളിലുള്ളത് ഏറ്റവും മികച്ചത് നല്‍കുക, ബാക്കി ദൈവത്തിന്റെ കൈയിലാണെന്നാണ് സുസ്മിത പറഞ്ഞത്’. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ട് കഴിഞ്ഞു. മിസ് ഇന്ത്യ മാനുഷി ഛില്ലര്‍ (21) ഇനി ലോകസുന്ദരി.
 
 മിസ് വേള്‍ഡ് ആകുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി ഛില്ലര്‍. 2000ല്‍ പ്രിയങ്ക ചോപ്രയാണ് ഈ പട്ടം ഒടുവില്‍ ഇന്ത്യയിലെത്തിച്ചത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മാനുഷി 108 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് കിരീടം നേടിയത്. ഹരിയാന സ്വദേശിനിയാണ് മാനുഷി. 

മിസ് വേള്‍ഡ് മത്സരത്തിലെ ഓരോ ഘട്ടത്തെയും ആത്മവിശ്വാസത്തോടെയും ക്ഷമയോടെയും മറികടന്ന മാനുഷി ചില്ലാര്‍ ഒടുവില്‍ കിരീടം സ്വന്തമാക്കുകയായിരുന്നു. 'ലോകത്തിലെ ഏത് ജോലിയാണ് ഏറ്റവും ഉയര്‍ന്ന ശമ്പളം അര്‍ഹിക്കുന്നത്?’ എന്നായിരുന്നു ജഡ്ജസ് മാനുഷിയോട് ചോദിച്ച അവസാനത്തെ ചോദ്യം.
 
“എന്‍റെ അമ്മയാണ് എന്നും എനിക്ക് ഏറ്റവും വലിയ പ്രചോദനം. അതുകൊണ്ട് ഞാന്‍ പറയും, അമ്മയുടെ ജോലിയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നതെന്ന്. ഇത് പണവുമായി ബന്ധപ്പെട്ടല്ല, സ്നേഹവും ആദരവുമെല്ലാം അമ്മയുടെ ജോലിയാണ് ഏറ്റവും അര്‍ഹിക്കുന്നത്” - മാനുഷിയുടെ ഈ ഉത്തരമാണ് അവര്‍ക്ക് ലോകസുന്ദരിപ്പട്ടം വേഗത്തിലാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

അടുത്ത ലേഖനം
Show comments