ലോകസുന്ദരി മാത്രമല്ല, കിടിലന്‍ നര്‍ത്തകി കൂടിയാണ് മാനുഷി ഛില്ലര്‍ - ഡാൻസ് വൈറലാകുന്നു
വൈറലാണ് സുന്ദരി മാനുഷിയുടെ കിടിലൻ ഡാൻസ്
ലോക സുന്ദരി മത്സരത്തിന്റെ ഭാഗമായി മാനുഷി കളിച്ച നൃത്തത്തിന്റെ വീഡിയോകളാണ് ദിവസങ്ങൾക്കകം തന്നെ ലക്ഷക്കണക്കിന് ആളുകൾ കണ്ടത്. ലോക സുന്ദരി മത്സരത്തിന്റെ ഓപ്പണിങ് ഡാൻസാണ് മാനുഷിയുടെ വൈറലായ ഒരു വീഡിയോ.
അതുപോലെ 'നാഗാഡ് സംഗ്' എന്ന ശ്രേയ ഘോഷാൽ പാട്ടിനൊപ്പം മാനുഷി നൃത്തം ചെയ്യുന്ന വീഡിയോയും ഏറെ ശ്രദ്ധ നേടുന്നുണ്ട്. വേദിയിൽ മത്സരാർഥികളെ പരിചയപ്പെടുത്തുന്ന വേളയിലായിരുന്നു ഈ പാട്ടിനൊപ്പം മാനുഷി ചുവടുവച്ചത്.