Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരക്കാറാകാൻ പ്രണവും; കാരണം വെളിപ്പെടുത്തി പ്രിയദർശൻ

അച്ഛന്റെ ചെറുപ്പകാലം അഭിനയിക്കാൻ മകൻ; കാരണം വെളിപ്പെടുത്തി പ്രിയദർശൻ

മരക്കാറാകാൻ പ്രണവും; കാരണം വെളിപ്പെടുത്തി പ്രിയദർശൻ
, വെള്ളി, 22 ജൂണ്‍ 2018 (13:00 IST)
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രമായ 'മരക്കാർ, അറബിക്കടലിന്റെ സിംഹ'ത്തിൽ പ്രധാന വേഷത്തിൽ പ്രണവ് മോഹൻലാലും എത്തുന്നുണ്ടെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. കുഞ്ഞാലി മരക്കാറുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് ആയിരിക്കുമെന്നാണ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. എന്നാൽ ഇപ്പോൾ 'എന്തുകൊണ്ടാണ് ഈ വേഷം അവതരിപ്പിക്കാൻ പ്രണവിനെ തിരഞ്ഞെടുത്തത്' എന്ന ചോദ്യത്തിന് ഉത്തരവുമായി സംവിധായകൻ പ്രിയദർശൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
 
'മോഹന്‍ലാലിന്റെ ചെറുപ്പകാലമായി പ്രണവ് തന്നെ വരുമ്പോള്‍ പ്രേക്ഷകര്‍ക്കു ആ കഥാപാത്രത്തിന്റെ വളര്‍ച്ച കൂടുതല്‍ വിശ്വസനീയമായി തോന്നും' എന്നതാണ് അതിനു പ്രധാന കാരമായി പ്രിയദർശൻ പറയുന്നത്. വെറും രണ്ട് ഭാഗത്തിൽ മാത്രമേ പ്രണവ് ഈ ചിത്രത്തിൽ ഉണ്ടാകൂ. ചിത്രത്തിന്റെ ആദ്യ പകുതിയിലായിരിക്കും പ്രണവ് പ്രത്യക്ഷപ്പെടുക. 'ഈ കഥാപാത്രം നീ തന്നെ ചെയ്യണമെന്ന് ഞാൻ പ്രണവിനോട് പറഞ്ഞപ്പോൾ പ്രണവ് എന്നെ നോക്കി ചിരിക്കുക മാത്രമാണ് ചെയ്‌തത്'- പ്രിയദർശൻ പറയുന്നു.
 
നവംബർ ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. മലയാളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ചിലവേറിയ ചിത്രമെന്നാണ് മരക്കാറിനെ വിശേഷിപ്പിക്കുന്നത്. ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടെയ്ൻമെന്റും നിർമ്മിക്കുന്ന ചിത്രത്തിന്റെ മുഴുവൻ പേര് മരക്കാർ, അറബിക്കടലിന്റെ സിംഹം എന്നാണ്. ഹിന്ദി, തെലുങ്ക്, ബ്രിട്ടീഷ്, ചൈനീസ് താരങ്ങളും സിനിമയിൽ ഉണ്ടായിരിക്കും. സിനിമയുടെ പ്രധാനഭാഗങ്ങളെല്ലാം കടലിൽ ആകും ചിത്രീകരിക്കുക. പ്രിയദർശന്റെ തൊണ്ണൂറ്റിയഞ്ചാമത്തെ ചിത്രമാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ വിസ്മയചിത്രത്തിന് മുന്നില്‍ തകരാന്‍ ഇനിയെത്ര റെക്കോര്‍ഡുകൾ? മമ്മൂട്ടിക്ക് മുന്നിൽ ചരിത്രം വഴിമാറുന്നു!