മരക്കാര്‍ ഓ.ടി.ടി. റിലീസിന് ! മോഹന്‍ലാലും ആന്റണിയും തയ്യാര്‍, പ്രിയദര്‍ശന് എതിര്‍പ്പ്

Webdunia
വ്യാഴം, 21 ഒക്‌ടോബര്‍ 2021 (11:57 IST)
ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍-അറബിക്കടലിന്റെ സിംഹം' ഓ.ടി.ടി. റിലീസിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈമിലൂടെ മരക്കാര്‍ റിലീസ് ചെയ്യാനാണ് സാധ്യത. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ കേരളത്തിലെ തിയറ്ററുകള്‍ തുറക്കാനിരിക്കെയാണ് ആരാധകരെ ഞെട്ടിച്ച് പുതിയ വിവരം പുറത്തുവരുന്നത്. തിയറ്റര്‍ തുറന്നാല്‍ മരക്കാര്‍ റിലീസ് ചെയ്യുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഓ.ടി.ടി. റിലീസ് ആണ് നല്ലതെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചതായാണ് വിവരം. മുംബൈയിലെ ആമസോണ്‍ പ്രതിനിധികളുമായി സിനിമയുടെ നിര്‍മാതാവ് ചര്‍ച്ച നടത്തിയെന്നാണ് വിവരം. ആമസോണ്‍ പ്രതിനിധികള്‍ മരക്കാര്‍ കണ്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
മോഹന്‍ലാലിനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും മരക്കാര്‍ ഓ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതില്‍ നേരത്തെയും താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍, സംവിധായകന്‍ പ്രിയദര്‍ശന്‍ എതിര്‍ക്കുകയായിരുന്നു. തിയറ്റര്‍ തുറക്കുന്നതുവരെ കാത്തിരിക്കാം എന്ന നിലപാടായിരുന്നു പ്രിയദര്‍ശന്. ഇപ്പോള്‍ പ്രിയദര്‍ശനും ഓ.ടി.ടി. റിലീസിന് വഴങ്ങിയെന്നാണ് വിവരം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഭക്ഷണനിയമങ്ങള്‍ കര്‍ശനമാക്കുന്നു; ഭക്ഷണശാലകള്‍ നടത്താന്‍ കുടുംബശ്രീയും കോഫി ഹൗസും

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

അടുത്ത ലേഖനം
Show comments